വാവ സുരേഷിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി വാസവന്
തിരുവനന്തപുരം:വാവ സുരേഷിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്. അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചായിരിക്കും സി.പി.എം വീട് നിര്‍മിച്ച് നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പ്രതികരിച്ചിരുന്നു.
'രണ്ടാം ജന്മത്തെ കോട്ടയം ജില്ലക്കാര്‍ എനിക്ക് തിരിച്ചുതന്നു. നാട്ടുകാരുടെ വലിയ സഹകരണത്തിന്റ ഭാഗമായാണ് ആശുപത്രിയില്‍ കൃത്യസമയത്ത് എത്താനായത്.ആശുപത്രിയില്‍ എത്തുന്ന ദിവസം ഒന്നും ഓര്‍മയുണ്ടായിരുന്നില്ല. അഞ്ചാം ദിവസമാണ് ഓര്മ വന്നതെന്നും വാവ സുരേഷ് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് പാമ്പുകടിച്ചതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവന്‍രക്ഷാ മരുന്നുകള്‍ എല്ലാം നിര്‍ത്തിയിരുന്നു. ചില ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."