എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ അപാകതയില്ല; പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: എം.ബി രാജേഷിന്റെ ഭാര്യയെ കാലടി സര്‍വകലാശാലയില്‍ നിയമിച്ചതില്‍ അപാകതയില്ലെന്ന് ഡി.വൈ.എഫ്.ഐ. ഇത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡം പാലിച്ചാണ് നിയമനമെന്നും സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.
ഇന്റര്‍വ്യൂ ബോര്‍ഡില്‍ യു.ജി.സി നിര്‍ദ്ദേശിച്ച വിദഗ്ധരാണ് ഉള്ളത്. ആരോപണം ഉന്നയിച്ച വിദഗ്ധന് രാഷ്ട്രീയം കാണുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം തിരികെ ആരോപണമുന്നയിക്കുന്നു.
ഇന്റര്‍വ്യൂ ചെയ്ത ഓരോരുത്തരും എഴുതിയത് രേഖകളിലുണ്ടാകും. ഏത് കോടതിയും ഇത് പരിശോധിക്കട്ടെയെന്ന് കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു പുകമറ മാത്രമെന്നും എ എ റഹീം പറയുന്നു.
കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാള - കേരള വിഭാഗത്തിലെ പ്രൊഫസറായ പ്രൊഫ. ഉമര്‍ തറമേലാണ് നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേട് സൂചിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത സ്ഥിതിയാണെന്നും, ഇത്തരമൊരു അനുഭവം തനിക്ക് ജീവിതത്തിലിതാദ്യമാണെന്നും ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."