യമനിലെ സൈനിക നടപടി അമേരിക്ക അവസാനിപ്പിച്ചു
റിയാദ്: വിദേശ നയ മാറ്റത്തിൽ യെമൻ യുദ്ധത്തിനുള്ള പിന്തുണ ബൈഡൻ അവസാനിപ്പിച്ചു. ഭരണം ഏറ്റെടുത്ത ശേഷം വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ ആദ്യ വിദേശ നയ പ്രസംഗത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. യമനിൽ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടൽ ഇനി ഉണ്ടാകില്ലെന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്. യമനിലെ പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക ദൂദനെ നിയമിച്ച് പ്രത്യേക ഇടപെടൽ നടത്താനാണ് ബൈഡന്റെ നീക്കം. ഇതിന്റെ മുന്നോടിയായി യമനിലേക്ക് തിമോത്തി ലെൻഡേർകിങ്ങിനെ പ്രത്യേക യു എസ് ദൂദനായി നിയമിക്കുകയും ചെയ്‌തിട്ടുണ്ട്. നയതന്ത്ര പരിഹാരത്തിനായുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമായാണ് പ്രത്യേക ദൂദനെ നിയോഗിച്ചത്.
യെമനിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങളും സമ്മർദ്ദവും ശക്തമാക്കുമെന്ന് ജോ ബൈഡൻ തിരഞ്ഞെടുപ്പിന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇറാൻ, ഇറാഖ് രാജ്യങ്ങളുടെയും പ്രാദേശിക ബഹുമുഖകാര്യങ്ങൾക്കായുമുള്ള ഡെപ്യൂട്ടി അസിസ്റ്റന്റ് സിക്രട്ടറി, സീനിയർ ഫോറിൻ സർവീസിലെ കരിയർ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലെൻഡർകിങ് മേഖലയിലെ രാഷ്‌ട്രീയ സാഹചര്യങ്ങലെ സംബന്ധിച്ച് ഏറെ പരിചയ സമ്പന്നനാണ്. റിയാദിലെയും ബാഗ്ദാദിലെയും യുഎസ് എംബസികളിലെ പ്രവർത്തന പരിചയവും ഈ മേഖലയിലെ അദ്ദേഹത്തിന്റെ അനുഭവത്തിൽ ഉൾപ്പെടുന്നു.
വിദഗ്ധരും ഉദ്യോഗസ്ഥരും ഈ നീക്കത്തെ പ്രശംസിച്ച് രംഗത്തെത്തി. പുതിയ നീക്കം ഏറെ പ്രതീക്ഷ നൽകുന്നുവെന്നും സംഘർഷം പരിഹരിക്കുന്നതിനും മേഖലയിലുടനീളം സ്ഥിരത മെച്ചപ്പെടുത്തുന്നതിനും ലെൻഡർകിംഗ് ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്നും യുഎഇ വിദേശകാര്യ മന്ത്രി അൻവർ ഗാർഗാഷ് പറഞ്ഞു. “ലെൻഡർകിംഗിന് യെമൻ പോരാട്ടത്തെക്കുറിച്ച് സൂക്ഷ്മമായ ധാരണയുണ്ട്, കൂടാതെ എല്ലാ രാഷ്ട്രീയ സ്ട്രൈപ്പുകളിൽ നിന്നും യെമൻ വിദഗ്ധരുമായും അദ്ദേഹം സ്ഥിരമായി ഇടപെടുന്നതിനാൽ ഏറെ സഹായകരമാകുമെന്ന് വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയിലെ ഗൾഫ് ആൻഡ് എനർജി പോളിസിയെക്കുറിച്ചുള്ള ബെർൺസ്റ്റൈൻ പ്രോഗ്രാം അംഗം എലാന ഡെലോസിയർ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."