നീതി ആയോഗിന്‍റെ 'ഫിൻടെക് ഓപ്പൺ' ഉച്ചകോടി ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഫിൻടെക് വ്യവസായത്തിന്‍റെ പ്രാധാന്യം ഉയർത്തികാണിക്കുന്നതിനായി ഭാഗമായി നീതി ആയോഗ്, ഫോൺ പേ, എ ഡബ്ള്യു എസ്, ഇ വൈ എന്നിവയുമായി സഹകരിച്ച് ഫെബ്രുവരി 7-28 വരെ മൂന്നാഴ്ചത്തെ വെർച്വൽ ഉച്ചകോടിയായ ‘ഫിൻടെക് ഓപ്പൺ’ സംഘടിപ്പിക്കുന്നു. കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. നിതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാർ പങ്കെടുത്തു..
ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ഫിൻടെക് ഓപ്പൺ, റെഗുലേറ്റർമാർ, ഫിൻടെക് പ്രൊഫഷണലുകൾ, താൽപര കക്ഷികൾ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് സമൂഹം, ഡെവലപ്പർമാർ എന്നിവരെ ഒരുമിച്ച് കൊണ്ട് വരാനും നൂതന ആശയങ്ങൾ കൈമാറാനും സഹായിക്കും.
വിവിധ സ്റ്റാർട്ടപ്പുകളുടെ നൂതനാശയങ്ങളും വെല്ലുവിളികളും ഉയർത്തിക്കാട്ടുന്ന വെബിനാറുകൾ, റൌണ്ട്-ടേബിൾ ചർച്ചകൾ തുടങ്ങിയവ ഉച്ചകോടിയിൽ ഉണ്ടായിരിക്കും. കൂടാതെ, ഫിൻടെക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പ്രദർശിപ്പിക്കും. ഏറ്റവും മികച്ച നൂതനാശയ സ്റ്റാർട്ടപിനെ ഒരു വെർച്വൽ ചടങ്ങിൽ അനുമോദിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."