HOME
DETAILS
MAL
കാസര്‍കോട്ട് ഉയരുന്ന പേരുകളില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കൊപ്പം പുതുമുഖങ്ങളും
backup
February 06 2021 | 04:02 AM
സ്വന്തം ലേഖകന്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ സജീവം. ചില മണ്ഡലങ്ങളില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കൊപ്പം മറ്റു പേരുകള്‍ കൂടി ഉയരുന്നുണ്ട്.
ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ മൂന്നെണ്ണം എല്‍.ഡി.എഫിന്റെയും രണ്ടെണ്ണം യു.ഡി.എഫിന്റെയും കൈയിലാണ്. മുസ്ലിം ലീഗിന്റെ സീറ്റായ കാസര്‍കോട് മണ്ഡലത്തിലേക്ക് സിറ്റിങ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിനൊപ്പം കെ.എം ഷാജിയെയും പരിഗണിക്കുന്നുണ്ട്. അഴീക്കോട് മണ്ഡലത്തില്‍ നിന്ന് ഷാജി മാറുകയാണെങ്കില്‍ സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് കാസര്‍കോട്ട് ഷാജിയെ മത്സരിപ്പിക്കാനുള്ള സാധ്യത ലീഗ് നോക്കുന്നത്. മഞ്ചേശ്വരത്ത് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫിനാണ് സാധ്യത. എന്‍.എ നെല്ലിക്കുന്നിനെ മഞ്ചേശ്വരത്തേക്ക് മാറ്റാനുള്ള ചര്‍ച്ചകളും നടന്നിരുന്നു. മഞ്ചേശ്വരത്ത് ബി.ജെ.പിക്കു വേണ്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തന്നെ മത്സരരംഗത്തിറങ്ങുമെന്നാണ് സൂചന. ഇല്ലെങ്കില്‍ ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് സ്ഥാനാര്‍ഥിയാകും. സി.പി.ഐയുടെ മണ്ഡലമായ കാഞ്ഞങ്ങാട്ടു നിന്ന് രണ്ടു തവണ വിജയിച്ച മന്ത്രി ഇ. ചന്ദ്രശേഖരന് ഒരു തവണ കൂടി മത്സരിക്കാന്‍ പാര്‍ട്ടി വിട്ടുവീഴ്ച ചെയ്തേക്കും. അല്ലെങ്കില്‍ ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പിലായിരിക്കും സ്ഥാനാര്‍ഥി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ എം. രാജഗോപാലനോ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് മാസ്റ്ററോ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതുന്നത്. രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കൊലചെയ്യപ്പെട്ട പെരിയ ഉള്‍പ്പെടുന്ന ഉദുമ മണ്ഡലം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഇ. പത്മാവതി, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു എന്നിവരെയാണ് ഇവിടെ സി.പി.എം പരിഗണിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ. നീലണ്ഠന്, ബാലകൃഷ്ണന് പെരിയ, ബി.പി പ്രദീപ് കുമാര്‍ എന്നിവരിലാരെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയാവാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."