HOME
DETAILS
MAL
കര്‍ഷകന്റെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു; കുടംബത്തിനുനേരെ കേസെടുത്ത് പൊലിസ്
backup
February 06 2021 | 04:02 AM
ന്യൂഡല്‍ഹി: അപകടത്തില്‍ മരിച്ച കര്‍ഷകന്റെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ച സംഭവത്തില്‍ കുടംബത്തിനുനേരെ പോലിസ് കേസെടുത്തു. കര്‍ഷകന്റെ അമ്മ ജസ്വീര് കൗര്‍, സഹോദരന് ഗുര്‍വീന്ദര്‍ തുടങ്ങിയവരുടെപേരിലാണ് കേസ്. യു.പി.യിലെ പിലിഭിത്തിലാണ് സംഭവം.
രക്തസാക്ഷിയെന്നനിലയില് മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ച് അന്ത്യോപചാരച്ചടങ്ങുകള്‍ നടത്തിയത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കേസെടുത്തതെന്നുമാണ് പോലിസിന്റെ ഭാഷ്യം.
ബാരി ബുജിയ ഗ്രാമക്കാരന്‍ ബല്ജീന്ദ്രയാണ് ജനുവരി 25-ന് ഗാസിപ്പുര്‍ സമരകേന്ദ്രത്തിനുസമീപത്ത് അപകടത്തില്‍ മരിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം ഫെബ്രുവരി രണ്ടിനാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."