കര്‍ണാടക്കു പിന്നാലെ ഹിജാബ് അഴിപ്പിക്കാന്‍ പുതുച്ചേരിയും
പുതുച്ചേരി: കര്‍ണാടകക്കു പിന്നാലെ പുതുച്ചേരിയിലും ഹിജാബ് വിവാദം. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയോട് സ്‌കൂളില്‍ ഹിജാബും ബുര്‍ഖയും ധരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.
അരിയാന്‍കുപ്പം സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോടാണ് ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഇത്രയും നാള്‍ തന്റെ മകള്‍ ഹിജാബും ബുര്‍ഖയും ധരിച്ചാണ് സ്‌കൂളില്‍ പോയിരുന്നതെന്ന് പിതാവ് ഇഖ്ബാല്‍ ബാഷ പറയുന്നു. ബുര്‍ഖ ധരിക്കാതെ ഹിജാബ് മാത്രം ധരിച്ചും താന്‍ ക്ലാസില്‍ പോയിട്ടുണ്ടെന്ന് പെണ്‍കുട്ടിയും പറയുന്നു. വിലക്ക് എഴുതി നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും പ്രധാനാധ്യാപിക അതിന് തയ്യാറിയില്ല. ഉന്നതതലത്തിലുള്ളരെ കാണാനായിരുന്നു മറുപടി.
സ്‌കൂളിന്റെ നടപടിക്കെതിരെ ഡി.എം.കെ നേതാക്കള്‍ ഉള്‍പെടെ നിരവധിപേര്‍ ഹരജി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയരക്ടര്‍ ഒഫ് എഡ്യുക്കേഷന്‍ പ്രതികരിച്ചു.
Muslim schoolgirl asked to remove hijab in Puducherry, inquiry ordered
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."