പ്രവാസി മലയാളി സൂരജ് അനീദിന് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.3 കോടി; അറിഞ്ഞത് ഫേസ്ബുക്ക് പേജിലൂടെ
ബായ്: ദുബൈ ഡ്യൂട്ടി ഫ്രീയുടെ പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.3 കോടിയോളം ഇന്ത്യന്‍ രൂപ) നേടി പ്രവാസി മലയാളി. അബൂദബിയില്‍ താമസിക്കുന്ന മലയാളിയായ സൂരജ് അനീദാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ 350ാമത് നറുക്കെടുപ്പില്‍ വിജയിച്ചത്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടുന്ന 175ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം.
ജനുവരി 20ന് ഓണ്‍ലൈന്‍ വഴിയാണ് അനീദ് ഈ ടിക്കറ്റ് വാങ്ങിയത്. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ 350ാം സീരീസിലെ 4645 എന്ന ടിക്കറ്റ് നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. അഞ്ചുവര്‍ഷമായി അബൂദബിയില്‍ താമസിക്കുന്ന സൂരജ് നറുക്കെടുപ്പില്‍ വിജയിച്ച വിവരം ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിഞ്ഞത്. വിഡിയോയില്‍ തന്റെ പേര് വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്നും സൂരജ്. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് മേഖലയിലാണ് എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് ജോലി ചെയ്യുന്നത്. വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."