HOME
DETAILS
MAL
കര്‍ശന നിയന്ത്രണങ്ങളോടെ തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം
backup
February 06 2021 | 09:02 AM
തൃശൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം കര്‍ശന നിയന്ത്രണങ്ങളോടെ നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക.രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നുമുള്ള തീരുമാനം. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും മാര്‍ച്ച് പകുതിയോടെ സമിതി അന്തിമ തീരുമാനമെടുക്കും.
ഏപ്രില്‍ 23നാണ് പൂരം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്സിബിഷനും കൊവിഡ് നിയന്ത്രണങ്ങളോടെ നടത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."