HOME
DETAILS

സംസ്ഥാനത്ത് 5942 പേര്‍ക്ക് കൂടി കൊവിഡ്:6178 പേര്‍ക്ക് രോഗമുക്തി

  
backup
February 06 2021 | 12:02 PM

covid-latest-news-5942-latest-case

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5942 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 79 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,30,809 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3848 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 842, കോഴിക്കോട് 677, മലപ്പുറം 629, കൊല്ലം 516, കോട്ടയം 461, പത്തനംതിട്ട 446, തിരുവനന്തപുരം 351, തൃശൂര്‍ 435, ആലപ്പുഴ 403, പാലക്കാട് 135, കണ്ണൂര്‍ 139, വയനാട് 173, ഇടുക്കി 154, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട് 5, കൊല്ലം, എറണാകുളം 4 വീതം, തിരുവനന്തപുരം 3, തൃശൂര്‍, പാലക്കാട്, മലപ്പുറം 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 485, കൊല്ലം 325, പത്തനംതിട്ട 400, ആലപ്പുഴ 366, കോട്ടയം 1050, ഇടുക്കി 258, എറണാകുളം 690, തൃശൂര്‍ 451, പാലക്കാട് 252, മലപ്പുറം 571, കോഴിക്കോട് 619, വയനാട് 340, കണ്ണൂര്‍ 279, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,543 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,90,720 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,19,050 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,113 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,937 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1395 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 434 ഹോട്ട് സ്പോട്ടുകളാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago