HOME
DETAILS

ഹിജാബ് വിലക്ക്: കർണാടക ഹൈക്കോടതിയിലെ വാദംകേൾക്കൽ നാളെയും തുടരും

  
backup
February 08 2022 | 13:02 PM

hijab-ban-the-hearing-will-continue-tomorrow-in-karnataka-high-court
ബംഗളൂരു: ഹിജാബ് വിലക്കിനെതിരെ വിദ്യാർത്ഥിനികൾ കർണാടക ഹൈക്കോടതിയില്‍ സമർപ്പിച്ച ഹരജികളിൽ വാദംകേൾക്കൽ നാളത്തേക്ക് മാറ്റിവച്ചു. ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നാളെ ഉച്ചയ്ക്ക് 2.30ന് വാദംകേൾക്കൽ പുനരാരംഭിക്കും. ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂനിവേഴ്സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാർത്ഥികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് കെ. നവദാഗി കർണാടക സർക്കാരിനു വേണ്ടിയും വാദങ്ങൾ അവതരിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു.
ചില രാജ്യങ്ങൾ നിഷേധസ്വഭാവത്തിലുള്ള മതേതരത്വമാണ് പിന്തുടരുന്നത്. പൊതുസ്ഥലത്ത് മതസ്വത്വം പ്രദർശിപ്പിക്കാൻ അവിടങ്ങളിൽ അനുവാദമില്ല. എന്നാൽ, ഇന്ത്യയിലെ മതേതരത്വം അങ്ങനെയല്ല. ഉൾക്കൊള്ളലിന്റെ, പരസ്പര ബഹുമാനത്തിന്റെ മതേതരത്വമാണ് നമ്മുടേത്. എല്ലാ മതങ്ങളെയും രാജ്യം ബഹുമാനിക്കുന്നുണ്ട്-വാദം അവതരിപ്പിച്ച് ദേവ്ദത്ത് കാമത്ത് കോടതിയിൽ ചൂണ്ടിക്കാട്ടി.
റാകുമോ? Read Also കർണാടകയിലെ ഹിജാബ് വിലക്ക്: ഡൽഹി സർവകലാശാലയിൽ എം.എസ്.എഫ് പ്രതിഷേധം സിഖ് മതവിശ്വാസികളുടെ കാര്യത്തിൽ ഇന്ത്യയിൽ മാത്രമല്ല കാനഡയിലെയും ബ്രിട്ടനിലെയും കോടതികളടക്കം അനിവാര്യമായ മതാചരണ(ഇ.ആർ.പി)ത്തിനുള്ള പ്രത്യേക അനുമതി നൽകിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉഡുപ്പിയിൽനിന്ന് തുടങ്ങിയ വിലക്ക് ഉഡുപ്പി ജില്ലയിലെ ഗവൺമെന്റ് ഗേൾസ് പി.യു കോളജിലാണ് കഴിഞ്ഞ മാസം ഹിജാബ് വിലക്ക് ഏർപ്പെടുത്തി മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. വിദ്യാർഥികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു സംഘ്പരിവാർ പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. ഇതിനുപിന്നാലെ കൂടുതൽ കോളജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇതോടെ കൂടുതൽ കോളജുകളിൽ ഹിജാബിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  2 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  2 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  2 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  2 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  2 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  2 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  2 days ago