'കാനയിലും കനാലിലുമൊന്നുമല്ല, ഇപ്പോഴുള്ളത് സിയെറ ലിയോണില്‍'; ഫെയ്സ്ബുക്കില്‍ വീഡിയോ സന്ദേശവുമായി പി.വി അന്‍വര്‍
കോഴിക്കോട്: താന്‍ എവിടെയാണുള്ളതെന്ന് വ്യക്തമാക്കാന്‍ ഫെയ്സ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ. ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ് താനിപ്പോള്‍ ഉള്ളതെന്ന് അന്‍വര്‍ പറഞ്ഞു.
രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല. അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗ്ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണെന്നും അന്‍വര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
അന്‍വര്‍ എം.എല്‍.എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ, ഘാനയില്‍ അദ്ദേഹം അറസ്റ്റിലാണെന്ന തരത്തില്‍ വീക്ഷണം പത്രത്തില്‍ വാര്‍ത്തവരികയും ചെയ്തു. ഇതോടെയാണ് താന്‍ വീഡിയോയില്‍ വരാന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."