പെരിയ ഇരട്ടക്കൊലക്കേസ്: പരിശോധനയ്ക്കായി സി.ബി.ഐ സി.പി.എം ഓഫിസില്‍
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്ന കേസില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി സി.പി.എം ഓഫിസിലെത്തി. ഉദുമ ഏരിയ കമ്മിറ്റി ഓഫിസില്‍ അപ്രതീക്ഷിതമായി എത്തിയാണ് സി.ബി.ഐ പരിശോധന നടത്തിയത്. സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏരിയ സെക്രട്ടറിയുടെയും മുന്‍ ഏരിയ സെക്രട്ടറിയും ഇപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്റെയും മൊഴിയെടുക്കുകയും ചെയ്തു. കേസില്‍ പതിനാലാം പ്രതിയാണ് മണികണ്ഠന്.
കൊല നടന്ന ദിവസം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലവും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും അതു സുപ്രിംകോടതി തള്ളിയതോടെയാണ് സി.ബി.ഐ സംഘം എത്തുന്നത്. സി.പി.എം ലോക്കല്‍ സെക്രട്ടറി പീതാംബരന് ഒന്നാം പ്രതിയായ കേസില്‍ മൊത്തം 14 പ്രതികളാണുള്ളത്.
2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കല്യോട്ട് വച്ച് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."