HOME
DETAILS

തകർന്ന ഇന്ത്യൻ സാമ്പത്തവ്യവസ്ഥക്ക് അനിവാര്യമായ മൃതസഞ്ജീവനി നൽകാൻ ബജറ്റിന് സാധിച്ചില്ല: ഡോ. എം.പി അബ്ദുസ്സമദ് സമദാനി

  
backup
February 08 2022 | 16:02 PM

samadani

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന 'അമൃതകാല'ത്ത്, മഹാമാരിയുടെ ആഘാതത്തിലും മറ്റും തകർന്ന ഇന്ത്യൻ സാമ്പത്തികാവസ്ഥക്ക് അനിവാര്യമായ മൃതസഞ്ജീവനി പ്രദാനം ചെയ്യാൻ ബജറ്റിന് സാധിക്കാതെ പോയെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോകസഭയിൽ ബജറ്റ് ചർച്ചാവേളയിൽ പറഞ്ഞു. തകർന്നടിഞ്ഞ സമ്പദ്ഘടനയെ രക്ഷപെടുത്താനുതകുന്ന നിർദേശങ്ങൾ സമർപ്പിക്കുന്നില്ലെന്നു മാത്രമല്ല, രാജ്യത്തിൻ്റെ ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്ക് നേരെ അത് കണ്ണടക്കുകയാണ് ചെയ്യുന്നത്.
"കാണാൻ ഏറെ സുന്ദരം എന്നാൽ അതുപോലെ തന്നെ കൂറില്ലാത്തതും" എന്ന് ഹിന്ദികവി പറഞ്ഞത് പോലെയാണ് ബജറ്റിന്റെ അവസ്ഥയെന്നു സമദാനി പറഞ്ഞു .

'ആത്മനിർഭർ' എന്ന സർക്കാർ മുദ്രാവാക്യം ബജറ്റിലും ആവർത്തിച്ചു പരാമർശിക്കുന്നുണ്ട് സ്വാശ്രയത്വവും സ്വയംപര്യാപ്തതയുമാണ് ഇതിലൂടെ ഉദ്ദേശിക്കപ്പെടുന്നതെങ്കിൽ, ഇന്ത്യൻ ജനതയെ ഒന്നിച്ചു കണ്ടും അവരിലെ പാർശ്വവൽകൃത വിഭാഗങ്ങളെ പരിഗണിച്ചുമാണ് സർക്കാർ മുന്നോട്ടു പോകേണ്ടത്.
എന്നാൽ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെയും ദരിദ്രരെയും കർഷകരെയും തൊഴിലാളികളെയും ഗ്രാമീണ ജനങ്ങളെയും സർക്കാർ അവഗണിക്കുകയാണ്. 'ആത്മനിർഭരത' യെ പറ്റി പറയുമ്പോൾ 'ഓം സഹനാ വവതു' എന്ന മന്ത്രവും ഓർക്കണം. നാം ഒന്നിച്ചു രക്ഷിക്കപ്പെടട്ടെ, സംരക്ഷിക്കപ്പെടട്ടെ, സഹായിക്കപ്പെടട്ടെ എന്ന ആശയത്തെയാണ് ഈ പ്രമാണം ഓർമിപ്പിക്കുന്നത്. ആരെയും പുറത്ത് നിർത്തിയല്ല, എല്ലാവരെയും ഉൾകൊണ്ടു കൊണ്ടേ അത് സാധ്യമാകുകയുള്ളൂ. സ്വാതന്ത്യസമരകാലം മുതൽ ഇന്ത്യ സീകരിച്ചു പോന്ന സ്വരാജ്, സ്വദേശി ആശയങ്ങൾ സ്വയംപര്യാപ്തതയെയും സ്വാശ്രയത്വത്തെയുമാണ് അർത്ഥമാക്കിയത് എന്ന് ഓർക്കണം.

ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ തീർത്തും അവഗണിച്ച ബജറ്റ് സാമൂഹിക നീതി പുലർത്തുന്നതല്ല. അത് തിരുത്തി അവരുടെ സുരക്ഷക്കും ഉന്നമനത്തിനും അനിവാര്യമായ നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.അടുത്ത കാലത്തായി പല സന്ദർഭങ്ങളിലും സർക്കാർ നേതാജി സുഭാഷ് ചന്ദ്രബോസിനെ പറ്റി പറയുന്നുണ്ട് . ബജറ്റ് പ്രസംഗത്തിലും നേതാജി പരാമർശിക്കപെടുകയുണ്ടായി. എന്നാൽ നേതാജി അടക്കമുള്ളവരുടെ ദേശസ്നേഹം മതേതരത്വത്തിലും സാർവ്വലൗകികതയിലും ഭരണഘടനാ പരതയിലും അധിഷ്ഠിതമായിരുന്നു വെന്ന് ഓർക്കണം. തൊഴിലിനെ സമ്പത്ത് ഘടനയുമായി ബന്ധിപ്പിക്കാനാണ് താൻ ആവശ്യപെടുന്നതെന്നാണ് നേതാജി പറയുകയുണ്ടായത്. നേതാജിയുടെ പ്രസ്താവന ഉദ്ധരിച്ചു കൊണ്ട് സമദാനി പറഞ്ഞു.

ഇന്ന് രാജ്യത്ത് നാലിലൊന്നു യുവാക്കൾ തൊഴിൽ രഹിതരാണ്. ദേശീയ വരുമാനത്തിന്റെ 57 ശതമാനം ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന ഏതാനും പേരുടെ കൈകളിലാണെത്തിച്ചേരുന്നത്. ഏറ്റവും ദരിദ്രരായവരുടെ വാർഷിക വരുമാനത്തിൽ 52 ശതമാനവും താഴെ തട്ടിലുള്ള ഇടത്തരക്കാരുടെ വരുമാനത്തിൽ 32 ശതമാനവും ഇടിവാണ് വന്നിരിക്കുന്നത്. ആകെ നൂറ്റിപതിനാറ് രാജ്യങ്ങളുള്ള ലോകത്തെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ നൂറ്റിനാലാം സ്ഥാനത്തു ഇന്ത്യ സ്ഥാനം പിടിക്കുകയും ചെയ്തു. ഈ യാഥാർത്ഥ്യങ്ങൾക്ക് നേരെ ബജറ്റ് കണ്ണടക്കുകയാണ്. "കണ്ണുകൾ അടച്ചു പിടിച്ചാൽ പകലും രാത്രിയായിരിക്കും, അതിൽ സൂര്യനെന്തു പിഴച്ചു?" ഹിന്ദി കവിത ഉദ്ധരിച്ചു കൊണ്ട് സമദാനി ചോദിച്ചു. രാജ്യത്തെ 800 മില്യൺ ജനങ്ങൾക്ക് ആഹാരം നല്കുന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇത്രയേറെ വരുന്ന പൗര സമൂഹത്തിനു സർക്കാർ അന്നം നൽകേണ്ടി വരുന്നതെന്തുകൊണ്ടാണന്ന് സമദാനി ചോദിച്ചു. പോഷകാഹാരത്തിന്റെ ആവശ്യം നിറവേറ്റാൻ അവർക്ക് കഴിയാതെ പോകുന്നത് കൊണ്ടാണത്.
ഗ്രാമീണ ദരിദ്രരെയും കർഷകരെയും സർക്കാർ പരിഗണിക്കുന്നേയില്ല.സൗജന്യ റേഷൻ കൊണ്ട് ഗ്രാമീണ ജനതക്ക് വിശപ്പടക്കാൻ സാധിച്ചാലും അത് അവരുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റാൻ സഹായകമാവുകയില്ല.

ഡിജിറ്റൽ കണക്ഷൻ വർദ്ധിപ്പിക്കുന്നതും ഡിജിറ്റൽ സർവ്വകലാശാല തുടങ്ങുന്നതുമൊക്കെ നല്ലത് തന്നെ, എന്നാൽ അതിന് മുമ്പേ പരിഗണിക്കപ്പെടേണ്ട സാമ്പത്തിക മുൻഗണനാക്രമത്തിലെ ഇനങ്ങളുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തിയിട്ടാണ് 'ഡിജിറ്റൽ വിടവ്' നികത്തേണ്ടത്. "എല്ലാം എല്ലാവർക്കും" എന്ന തത്ത്വത്തിൻ്റെ അടിസ്ഥാനത്തിലുള്ള സാമൂഹികനീതിയും സാമ്പത്തിക നീതിയുമാണ് രാജ്യത്തിന് അനിവാര്യമായിട്ടുള്ളത്. സാധാരണക്കാരൻ്റെ ആളോഹരി വരുമാനവും വീട്ടുകാരുടെ വരുമാനവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നടപടികളാണ് അതിനു വേണ്ടത്. രാജ്യത്തിൻ്റെ യാഥാർത്ഥ്യങ്ങൾ നേർക്കുനേരെ കാണിക്കുകയാണ് പ്രതിപക്ഷ ദൗത്യം. "നാം കറുപ്പിൻ്റെ ശത്രുക്കളല്ല, വെളുപ്പിൻ്റെ ശത്രുക്കളുമല്ല; കണ്ണാടി കാണിക്കുകയാണ് നമ്മുടെ ജോലി, നാം അതു ചെയ്തു കൊണ്ടിരിക്കുന്നു'' കവിത ഉദ്ധരിച്ചു കൊണ്ടു സമദാനി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago