സംപ്രേഷണവിലക്ക് ശരി വച്ച വിധിക്കെതിരെ മീഡിയാ വണ്‍ ഇന്ന് ഡിവിഷന് ബഞ്ചിന് അപ്പീല്‍ നല്‍കും
കൊച്ചി:സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിള്‍ ബഞ്ച് വിധിക്കെതിരെ മീഡിയ വണ്‍ ചാനലിന്റെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഇന്ന് ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്‍കും. പത്രവര്‍ത്തക യൂനിയന്‍, ജീവനക്കാര്‍ അടക്കമുള്ളവരും ഹരജി നല്‍കും. ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെടാന്‍ ആണ് നീക്കം.സംംപ്രേഷണ വിലക്കിനെ സാധൂകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയ വിവിധ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഹൈക്കോടതി കേന്ദ്ര നടപടി ശരിവെച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും സ്വാഭാവിക നീതി നിഷേധം ഉണ്ടായതായും ഹരജിക്കാര്‍ കോടതിയെ ബോധിപ്പിക്കും.
അപ്പീല്‍ നല്‍കുന്നതിനായി സംപ്രേഷണവിലക്ക് രണ്ട് ദിവസം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതോടെ ചാനല്‍ സംപ്രേഷണം നിലച്ചിരിക്കുകയാണ്.വിലക്ക് നീക്കണമെന്ന മീഡിയാ വണ്ണിന്റെ ഹരജി ജസ്റ്റിസ് എന്‍. നാഗരേഷാണ് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."