കെ എം സി സി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ജിദ്ദ: എടവണ്ണ പഞ്ചായത്ത് കെ എം സി സി ഷറഫിയ കെ എം സി സി ഓഡിറ്റോറിയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'കൊവിഡും വാക്സിനും' എന്ന വിഷയത്തിൽ ഡോ: സാജിദ് ഓടക്കൽ എടവണ്ണ ക്ലാസിന് നേതൃത്വം നൽകി. മലയാളികളുടെ അനാവശ്യമായ കെമിക്കൽ പേടി ഒഴിവാക്കി ഡോക്ടമാർ നിർദേശിക്കുന്ന മരുന്നും വാക്സിനും സ്വീകരിക്കാൻ നമ്മൾ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇംഗ്ലീഷ് മരുന്നുകളോടു വാക്സിനോടും ലോകത്ത് ഏറ്റവും കൂടുതൽ പുറം തിരിഞ്ഞുനിൽക്കുന്നവരാണ് മലയാളികൾ എന്നും അസുഖം വരാതിരിക്കാനാണ് പ്രഥമ പരിഗണ കൊടുക്കേണ്ടത് എന്നും അദ്ദേഹം ഉണർത്തി.
കെ എം സി സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെ എം സി സി യുടെ വീട് നിർമ്മാണ ഫണ്ടിലേക്ക് കമ്മിറ്റിക്ക് വേണ്ടി പഞ്ചായത്ത് ഭാരവാഹിളായ കെ പി സുനീർ ചാത്തല്ലൂർ ഹബീബ് കല്ലന് ഫണ്ട് കൈമാറി. ജില്ലാ സെക്രട്ടറി വി വി അഷറഫ്, മണ്ഡലം ചെയർമാൻ വി പി നൗഷാദ്, കെ സി ഫൈസൽ ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പള്ളിമുക്ക് സ്വാഗതവും ഖജാൻജി ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു. നൗഫൽ കാഞ്ഞിരാല, അമീൻ ചെമ്മല, ജുനൈദ് കാഞ്ഞിരാല എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."