മതചിഹ്നങ്ങളോടുള്ള അവമതിപ്പ് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും: ജംഇയ്യത്തുൽ മുഅല്ലിമീൻ
ചേളാരി
മത ചിഹ്നങ്ങളോടുള്ള അവമതിപ്പും അപകർഷതയും വെറുപ്പും വർധിച്ചുവരുന്നത് രാജ്യത്തിന്റെ ഉന്നത സംസ്‌കൃതിക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ്.കെ.ജെ.എം.സി.സി നിർവാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. ഹിജാബിനെ കുറിച്ച് രാജ്യത്ത് നടക്കുന്ന കോലാഹലങ്ങൾ അവസാനിപ്പിക്കണം. മതചിഹ്നങ്ങളെ ആദരിച്ച പാരമ്പര്യം ഭാരതീയ സംസ്‌കാരമായിരിക്കെ അത് നിലനിർത്താൻ ഉത്തരവാദപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണം. ഹിജാബ് മൗലികാവകാശമായതിനാൽ ഈ അവകാശ സംരക്ഷണത്തിന് എല്ലാവരും കൈകോർക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ചേളാരിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻകട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, കെ. മോയിൻകുട്ടി, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാർ, പി.കെ അബ്ദുൽ ഖാദിർ ഖാസിമി, അബ്ദുസ്സ്വമദ് മുട്ടം, എം.എ ചേളാരി, പി.ഹസൈനാർ ഫൈസി കോഴിക്കോട്, ബി.കെ.എസ് തങ്ങൾ എടവണ്ണപ്പാറ, നിയാസലി ശിഹാബ് തങ്ങൾ പാണക്കാട്, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി കണ്ണൂർ, സി. മുഹമ്മദലി ഫൈസി മണ്ണാർക്കാട്, ടി.കെ മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, എ.എം ശരീഫ് ദാരിമി നീലഗിരി, എ. അശ്‌റഫ് ഫൈസി പനമരം, എം.കെ അയ്യൂബ് ഹസനി ബാംഗ്ലൂർ, വി.എം ഇൽയാസ് ഫൈസി തൃശൂർ, എം.യു ഇസ്മാഈൽ ഫൈസി എറണാകുളം, കെ.എഛ് അബ്ദുൽ കരീം മുസ്‌ലിയാർ ഇടുക്കി, എ.അബ്ദുൽ ഖാദിർ മുസ്‌ലിയാർ കോട്ടയം, പി.എ ശിഹാബുദ്ദീൻ മുസ്‌ലിയാർ ആലപ്പുഴ, ശാജഹാൻ അമാനി കൊല്ലം, അബ്ദുൽ ലത്തീഫ് ദാരിമി ചിക്മഗളുരു,കെ.ടി ഹുസൈൻകുട്ടി മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."