HOME
DETAILS

മറഞ്ഞത് മലബാറിന്റെ നേർചരിത്രം പറഞ്ഞ ചരിത്രകാരൻ

  
backup
February 09 2022 | 04:02 AM

%e0%b4%ae%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b5%bc%e0%b4%9a%e0%b4%b0


മലപ്പുറം
ഡോ. എം. ഗംഗാധരന്റെ വിടവാങ്ങലിലൂടെ കേരളത്തിന് നഷ്ടമായത് മലബാറിന്റെ ചരിത്രം പുതുതലമുറയ്ക്ക് പകരാൻ അന്വേഷണ ത്വരയോടെ മുന്നിട്ടിറങ്ങിയ അധ്യാപകനെ.
മലബാർ മുസ്‌ലിം സംസ്‌കാരവും ചരിത്രവും മുഖ്യധാരയിൽ കൊണ്ടുവന്നതിൽ ഡോ. എം. ഗംഗാധരന്റെ പങ്ക് ചെറുതല്ല. ദുർബല വിഭാഗങ്ങളുടെ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് മനുഷ്യാവകാശങ്ങൾക്കു വേണ്ടിയായിരുന്നു അദ്ദേഹം ജീവിതം സമർപ്പിച്ചത്.


മലബാർ ചരിത്രത്തിന്റെ ഏടുകൾ ഇംഗ്ലിഷിലും മലയാളത്തിലുമായി രചിച്ച ഡോ. എം. ഗംഗാധരൻ മതേതര വീക്ഷണത്തിൽ ഊന്നി ചരിത്രം പറയാനാണ് ശ്രമിച്ചത്. മലബാർ സമരം ദേശീയ സമരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൃതികളിലൂടെ സ്ഥാപിച്ചു. ഏറ്റവുമവസാനം രചിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കം ചരിത്രത്തിന്റെ വേരുകൾ കണ്ടെത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. മാപ്പിള പഠനങ്ങളിൽ മുസ്‌ലിം ജീവിതത്തിന്റെ ഇന്നലെകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആഴത്തിലുള്ള പഠനം.


വിശ്വപ്രസിദ്ധ ചരിത്രകാരൻ സ്റ്റീഫൺ ഫെഡറിക് ഡെയിൽ മലബാർ മുസ്‌ലിംകളെ കുറിച്ച് നടത്തിയ പഠനത്തിന്റെ മുഖ്യ സ്രോതസുകളിൽ ഒന്നായിരുന്നു എം. ഗംഗാധരൻ.
ഇരുവരും ഒന്നിച്ചെഴുതിയ മലബാറിലെ നേർച്ചകളെ കുറിച്ചുള്ള പഠനം അന്താരാഷ്ട്ര പ്രശസ്തിയാർജിച്ചിരുന്നു.
ഇന്ത്യക്ക് അകത്തും പുറത്തും സർവകലാശാലകളിലും കലാലയങ്ങളിലും മലബാർ ചരിത്രത്തെ കുറിച്ച് പ്രഭാഷണങ്ങൾ നടത്താനും ഗംഗാധരൻ ശ്രമിച്ചിരുന്നു. ഇതുകൂടാതെ അന്വേഷണം, ആസ്വാദനം, നിരൂപണം പുതിയ മുഖം, മലബാർ റിബല്യൺ 1921-22, ദ ലാൻഡ് ഓഫ് മലബാർ, മാപ്പിള പഠനങ്ങൾ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നീ പ്രധാന കൃതികളും രചിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago