'അറിയാത്ത കാര്യങ്ങളെ പറ്റി സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം'; വിവാദ ട്വീറ്റില്‍ സച്ചിന് ശരദ് പവാറിന്റെ ഉപദേശം
മുംബൈ: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക രിഹാനയ്‌ക്കെതിരെ ട്വീറ്റ് ചെയ്ത ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും. തന്റേതല്ലാത്ത മേഖലയില്‍ പ്രതികരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നൊരു ഉപദേശവും നല്‍കുന്നുണ്ട് ക്രിക്കറ്റിലെ അതികായന് ശരദ് പവാര്‍.
' ഒരുപാട് ആളുകള്‍ ഇന്ത്യന്‍ സെലിബ്രിറ്റികളെടുത്ത നിലപാടിനെതിരെ ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. തന്റെ മേഖലയില്‍പ്പെടാത്ത വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധ വേണമെന്നാണ് എനിക്ക് സച്ചിനോട് പറയാനുള്ളത്,' പവാര്‍ പറഞ്ഞു.
കര്‍ഷകരെ ഖലിസ്ഥാനി തീവ്രവാദികളായി മുദ്രകുത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെയും പവാര്‍ രൂക്ഷ വിമര്‍ശിച്ചു.
'പ്രതിഷേധിക്കുന്നത് നമ്മുടെ രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണ്. അവരെ ഖലിസ്ഥാനികളെന്നും തീവ്രവാദികളെന്നും വിളിക്കുന്നത് ശരിയല്ല.' പവാര്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു രിഹാനയുടെ ട്വീറ്റിന് മറുപടിയായി സച്ചിന്‍ പറഞ്ഞത്.
'ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം', എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
#WATCH: NCP chief Sharad Pawar says, "Many people have reacted sharply to the stand taken by them (Indian celebrities). I would advise Sachin (Tendulkar) to exercise caution while speaking about any other field." pic.twitter.com/adUmovzzDX
— ANI (@ANI) February 6, 2021
രിഹാനയെ കൂടാതെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പെടെ നിരവധി പ്രമുഖര്‍ കര്‍ഷക സമരത്തിലെ കേന്ദ്ര നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും ഇവര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സമരം ചെയ്യുന്ന കര്‍ഷകരുടെ ചിത്രം പങ്കുവെച്ചായിരുന്നു ട്വീറ്റ്. ഇവര്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമുണ്ടായി. പ്രശ്‌നം ആഗോള തലത്തില്‍ ചര്‍ച്ചയായി. ഇതോടെയാണ് ഇന്ത്യന്‍ സെലിബ്രിറ്റികള്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."