നാലു സീറ്റിലും മല്‍സരിക്കുമെന്ന് എന്‍സിപി; മല്‍സരിക്കുന്നത് പാലായില്‍ തന്നെയെന്ന് മാണി സി കാപ്പന്
തിരുവനന്തപുരം: പാലായില്‍ തന്നെ മല്‍സരിക്കുമെന്ന് മാണി സി കാപ്പന്. പാലാ തനിക്ക് ചങ്കാണ്. പാലാ വിട്ടുകൊടുക്കാന്‍ ശരദ്പവാര്‍ പറയില്ലെന്നും കാപ്പന്. പ്രഫുല്‍ പട്ടേല്‍ കേരളത്തില്‍ വന്നു ചര്‍ച്ച നടത്തിയതിന് ശേഷം പാലായുടെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കും. എഐസിസി വക്താവ് താരിഖ് അന്‍വറുമായി തന് ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്. എന്‍സിപിയുമായി ബന്ധപ്പെടുത്തി വരുന്ന ഒരു വാര്‍ത്തകള്‍ക്കും അടിസ്ഥാനമില്ലെന്ന് എകെ ശശീന്ദ്രന് പറഞ്ഞു. പാലാ തീരമാനം ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ തീരുമാനമാകൂ എന്നാണ് ടിപിതാംബരന് മാസ്റ്റര്‍ പറഞ്ഞത്. പാലാ സീറ്റ് തരില്ല എന്ന് തങ്ങളോട് ആരും പറഞ്ഞിട്ടില്ല. ഇടതു മുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന നിലപാടാണ് പാര്‍ട്ടിയുടേത്. നാല് സീറ്റിലും മല്‍സരിക്കും. ജയിച്ചാല്‍ ജയിച്ച സീറ്റ് വിട്ടുകൊടുക്കുന്ന കീഴ് വഴക്കം ഇനിയില്ല. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. ചര്‍ച്ചാ തിയതി അറിയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രഫുല്‍പട്ടേലിനെ മുഖ്യമന്ത്രി കാണില്ലെന്ന് പറഞ്ഞിട്ടില്ല എന്നും പീതീംബരന് മാസ്റ്റര്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ പ്രശ്നമുണ്ടെന്ന് ബോധപൂര്‍വം വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് കുപ്രചാരണങ്ങളെന്നുമാണ് മന്ത്രി എ കെ ശശീന്ദ്രന് പറയുന്നത്. എന്‍സിപിക്ക് സീറ്റ് കിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ല, പ്രഫുല്‍ പട്ടേലിന് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നു. പക്ഷേ എന്ന് കാണുമെന്ന് നിശ്ചയിച്ചിട്ടില്ല. എന്‍സിപി സിറ്റിങ് സീറ്റുകളില്‍ മല്‍സരിക്കുമെന്നും ശശീന്ദ്രന് പറഞ്ഞു.
പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫിലും എന്‍സിപിയിലുമുയര്‍ന്ന പ്രശ്നങ്ങളില്‍ സമവായ ശ്രമത്തിനുള്ള സാധ്യത മങ്ങിയെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."