'അവള്‍ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവളാണ്, ഭരണ ഘടന ഉറപ്പു നല്‍കുന്ന അവകാശമാണിത്'; ഹിജാബ് നിരോധനത്തിനെതിരെ പ്രിയങ്ക
ന്യൂഡല്‍ഹി: ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
'ബിക്കിനിയാവട്ടെ മൂടുപടമാവട്ടെ,അതല്ല ജീന്‍സാവട്ടെ ഹിജാബാവട്ടെ . താന്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവളാണ്. ഭരണ ഘടന ഉറപ്പു നല്‍കുന്ന അവകാശമാണിത്. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം' അവര്‍ ട്വീറ്റ് ചെയ്തു.
Whether it is a bikini, a ghoonghat, a pair of jeans or a hijab, it is a woman’s right to decide what she wants to wear.
— Priyanka Gandhi Vadra (@priyankagandhi) February 9, 2022
This right is GUARANTEED by the Indian constitution. Stop harassing women. #ladkihoonladsaktihoon
അതേസമയം ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് ശേഷം 2:30നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടന നടത്തിയ പ്രതിഷേധം ഇന്നലെ അക്രമാസക്തമായിരുന്നു ഇതിനെ തുടര്‍ന്ന് ദാവന്‍കര, ശിമോഗ എന്നിവടങ്ങില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്‌കൂള്‍, കോളജുകള്‍ക്ക് മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹരജികളാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് കെ. നവദാഗി കര്‍ണാടക സര്‍ക്കാരിനു വേണ്ടിയും വാദങ്ങള്‍ അവതരിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."