'കത്വ കേസിന് ഒരു പണവും സ്വീകരിച്ചിട്ടില്ല, മുബീന് ഫാറൂഖിക്ക് കേസ് നടത്തിപ്പുമായി ബന്ധമില്ല'- ദീപികാ സിംഗ് രജാവത്ത്
കോഴിക്കോട്: കത്വ കേസില്‍ താന്‍ കേരളത്തില്‍ നിന്ന് ഒരു പണവും സ്വീകരിച്ചിട്ടില്ലെന്ന വെളിപെടുത്തലുമായി അഭിഭാഷക ദീപികാ സിംഗ് രജാവത്ത്.
കത്വ, ഉന്നാവോ കേസുകളില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് വെളിപെടുത്തലുമായി അഭിഭാഷക തന്നെ രംഗത്തെത്തിയിരിക്കുന്നത്. കത്വ കേസ് താന്‍ പൂര്‍ണായും പണം വാങ്ങാതെയാണ് നടത്തിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ട ശബ്ദ സന്ദേശത്തിലുണ്ട്.
ലീഗ് പണം നല്‍കിയെന്ന് പറയുന്ന മുബീന് ഫറൂഖിക്ക് കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപികാ സിംഗ് രാജവത്ത് പറയുന്നുണ്ട്.
കത്വ കേസില്‍ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മളേനം നടത്തി പറഞ്ഞിരുന്നു. അഭിഭാഷകനായ മുബീന് ഫാറൂഖിക്കാണ് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിചാരണ നടത്തിയത് പബ്ലിക്ക് പ്രോസിക്യൂട്ടറാണ്. എല്ലാവര്ക്കും അറിയുന്നത് പോലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കേണ്ട ആവശ്യമില്ല. മുബീന് ഫാറൂഖി എന്നയാള്‍ വിചാരണയുടെ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല. പക്ഷെ വിചാരണയില്‍ പങ്കെടുത്തുവെന്നാണ് ഇദ്ദേഹം പറയുന്നത്, അത് തെറ്റാണെന്നും ദീപിക ചൂണ്ടിക്കാട്ടുന്നു.
നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് രംഗത്തെത്തിയത്. കത്വ ഉന്നാവോ കേസുകളില്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ഫണ്ടില്‍ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."