ലോകായുക്ത ഓര്‍ഡിനന്‍സ് ഭേദഗതിയെയും ശിവശങ്കറിന്റെ പുസ്തകത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയെയും എം.ശിവശങ്കറിന്റെ പുസ്തകത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ശിവശങ്കറിനെതിരേ രംഗത്തുവന്ന സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ തള്ളിപ്പറയുന്ന തരത്തിലുമായി മുഖ്യമന്ത്രിയുടെ പ്രതികരണം. എം.ശിവശങ്കര്‍ പുസ്തകം എഴുതാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നോ എന്ന ചോദ്യത്തിനോടദ്ദേഹം മറുപടി പറഞ്ഞതുമില്ല.
ശിവശങ്കറിന്റെ പുസ്തകം മാധ്യമങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കുമെതിരേയാണ്. അത്തരം വിചാരണകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധായരായവര്‍ക്ക് അവരോടു പകയുണ്ടാകും. അതാണ് അദ്ദേഹം അതില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. അതിന്റെ ഉള്ളടക്കത്തെ തള്ളാനും കൊള്ളാനുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാര്യങ്ങളെല്ലാം സര്‍ക്കാര്‍ പരിഗണിക്കും. അന്വേഷണവും നടത്തും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ലോകായുക്ത നിയമഭേദഗതിയെയും അദ്ദേഹം ന്യായീകരിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ മാറ്റം ആവശ്യമാണെന്ന നിയമോപദേശം സര്‍ക്കാരിനു ലഭിച്ചിരുന്നു. അതുകൊണ്ടാണ് സാധാരണ നിലയിലുള്ള നടപടിക്രമങ്ങളുണ്ടായതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ പ്രധാന ഘടകക്ഷിയായ സി.പി.ഐക്കുപോലും വിയോജിപ്പുണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവരുടെ വിയോജിപ്പ് അവരുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."