'എല്ലാറ്റിനും രേഖകള്‍ സഹിതമുള്ള കൃത്യമായ മറുപടിയുണ്ട്'; അഡ്വ. ദീപികാ സിങ് രജാവത്തിന്റെ വെളിപ്പെടുത്തലിനെതിരേ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി
കോഴിക്കോട്: കത്‌വ, ഉന്നാവോ കേസുകളില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷക ദീപികാ സിങ് രജാവത്തിന്റെ പ്രസ്താവനക്ക് മറുപടിയുമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. സാമൂഹ്യമാധ്യമം വഴിയാണ് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പ്രതികരണവുമായി രംഗത്തെത്തിയത്. എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുണ്ട്. വാര്‍ത്താസമ്മേളനം വഴിയോ, സാമൂഹ്യമാധ്യമം വഴിയോ വിവരങ്ങള്‍ അറിയിക്കും എന്നായിരുന്നു സെക്രട്ടറി ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 'ഒന്നിനും ഞങ്ങളുടെ കൈയില്‍ മറുപടിയില്ലാതില്ല. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന കത്വ കേസ് വക്കീല്‍ മുബീന്‍ ഫാറൂഖിനെതിരേയുള്ള ദീപിക സിങിന്റെ വോയിസിനും രേഖകള്‍ സഹിതമുള്ള കൃത്യമായ മറുപടിയുണ്ട്. വാര്‍ത്താ സമ്മേളനമായോ ഫേസ്ബുക് കുറിപ്പായോ നിങ്ങളില്‍ ഞങ്ങള്‍ എത്തിച്ചു തരുന്നതാണ്. കത്വ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഇടപെടല്‍ വീണ്ടും സജീവമാക്കി നിര്‍ത്തുന്നവര്‍ക്ക് സന്തോഷവും നന്ദിയും അറിയിക്കുന്നു'.
കത്‌വ കേസില്‍ താന്‍ കേരളത്തില്‍ നിന്ന് പണവും സ്വീകരിച്ചിട്ടില്ലെന്ന് അഭിഭാഷക ദീപികാ സിങ് രജാവത്ത് വെളിപ്പെടുത്തിയിരുന്നു. കത്‌വ കേസ് താന്‍ പൂര്‍ണായും പണം വാങ്ങാതെയാണ് നടത്തിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ട ശബ്ദ സന്ദേശത്തിലുണ്ട്. ലീഗ് പണം നല്‍കിയെന്ന് പറയുന്ന മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപികാ സിങ് രാജവത്ത് പറയുന്നു.
കത്‌വ കേസില്‍ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മളേനം നടത്തി പറഞ്ഞിരുന്നു. അഭിഭാഷകനായ മുബീന്‍ ഫാറൂഖിനാണ് പണം നല്‍കിയതെന്നും പറഞ്ഞിരുന്നു.
വിചാരണ നടത്തിയത് പബ്ലിക്ക് പ്രോസിക്യൂട്ടറാണ്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കേണ്ട ആവശ്യമില്ല. മുബീന്‍ ഫാറൂഖി വിചാരണയുടെ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല. നേതൃത്വത്തിനെതിരേ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് രംഗത്തെത്തിയത്. കത്‌വ, ഉന്നാവോ കേസുകളില്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ഫണ്ടില്‍ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."