ദീപിക സിങ് രജാവത്തിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ്; മറുപടിയുമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി
കോഴിക്കോട്: കത്വ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. ദീപിക സിങ് രജാവത്തിന്‍റെ വോയിസ് പുറത്തുവന്നതിനു പിന്നാലെ മറുപടിയുമായി യൂത്ത് ലീഗ്. അഡ്വ. മുബീന്‍ ഫാറൂഖി വഴിയാണ് രജാവത്ത് കേസിലെ കുടുംബത്തിന്റെ വക്കാലത്ത് വാങ്ങിയതെന്ന് യൂത്ത് ലീഗ് വ്യക്തമാക്കുന്നത്. തെളിവായി ദീപികാ സിങ് രജാവത്ത് വക്കാലത്ത് ചോദിക്കുന്നതിന്റെ ശബ്ദ രേഖയും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പുറത്ത് വിട്ടു.
കേസിന്റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് മുബീന്‍ ഫാറൂഖിയാണ്. അതിനാലാണ് കേസ് നടത്തിപ്പിന്റെ തുക മുബീന്‍ ഫാറൂഖിയെ ഏല്‍പ്പിച്ചതെന്നും ദീപിക സിങ് രജാവത്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ വ്യക്തമാക്കുന്നത്. കേസില്‍ മുബീന്‍ ഫാറൂഖി ഹാജരായത് ഇരയുടെ പിതാവിന്റെ ആവശ്യപ്രകാരമാണെന്നും സി.കെ സുബൈര്‍ പറഞ്ഞു.
കേസില്‍ ദീപിക സിങ് രജാവത്ത് രണ്ട് തവണയാണ് ഹാജരായത്. പിന്നീട് മുബീന്‍ ഫാറൂഖി ഹാജരായി. ദീപിക സിങ് രജാവത്തിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ്. പഠാന്‍ കോട്ട് കോടതിയില്‍ കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നത് മുബീന്‍ ഫാറൂഖിയാണ്. അദ്ദേഹത്തെ അപമാനിക്കരുതെന്നും സി.കെ സുബൈര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."