അടിപിടിയെ തുടര്‍ന്ന് യുവാവ് മധ്യവയസ്ക്കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു
തൃശൂര്‍: ബാറിലുണ്ടായ അടിപിടിയെ തുടര്‍ന്ന് മധ്യവയകന്റെ ജനനേന്ദ്രിയം യുവാവ് കടിച്ചെടുത്തു. പുന്നൂര്ക്കാവ് സ്വദേശി വാലിയില്‍ സുലൈമാന്റെ (55) ജനനേന്ദ്രിയമാണ് അടിപിടിയെ തുടര്‍ന്ന് പെരുമ്പടപ്പ് സ്വദേശി മണലൂര്‍ വിട്ടില്‍ ശരീഫ്(28) കടിച്ചെടുത്തത്.
വൈകിട്ട് കുന്നത്തൂര്‍മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. ശരീഫിന്റെ ഓട്ടോറിക്ഷ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ തട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. കാറിലുള്ളവരും ശരീഫും തമ്മില്‍ വാക്കുതര്‍ക്കവും പിന്നാലെ കൈയാങ്കളിയും ഉണ്ടായി. അടിപിടികണ്ട് തടിച്ചുകൂടിയവര്‍ക്ക് നേരെയും ശരീഫ് അക്രമം അഴിച്ചുവിട്ടു. ഇതിനിടെ സുലൈമാനെ ആക്രമിച്ച് തള്ളിയിട്ട് ജനനേന്ദ്രിയം കടിച്ചെടുക്കുകയായിരുന്നു. സുലൈമാനെ തൃശൂര്‍ മെഡിക്കല്‍ കേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയവഴി മുറിഞ്ഞ ഭാഗം തുന്നുച്ചേര്ത്തു. മദ്യലഹരിയിലായിരുന്ന പ്രതിയെ വടക്കേകാട് പൊലിസ് അറസ്റ്റ്ചെയ്തു. സംഘര്‍ഷത്തില്‍ ബാര്‍ ഉടമക്കും ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."