പ്രതിഷേധം ഫലംകണ്ടു വിമാനത്താവളങ്ങളിൽ റാപ്പിഡ് പി.സി.ആർ നിരക്ക് 1,200 രൂപ
കാസർകോട്
പ്രതിഷേധം ശക്തമായതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ യു.എ.ഇ യാത്രക്കാർക്കുള്ള റാപ്പിഡ് പി.സി.ആർ പരിശോധനാ നിരക്ക് 1200 രൂപയായി കുറച്ചു. ഇന്നലെ മുതലാണ് കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും പുതിയ നിരക്ക് നിലവിൽ വന്നത്.
15 മിനിറ്റിൽ പരിശോധനാഫലം ലഭിക്കുന്ന റാപ്പിഡ് പി.സി.ആർ പരിശോധനയ്ക്ക് കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ ചൊവ്വാഴ്ച വരെ ഈടാക്കിയിരുന്നതു 2490 രൂപയാണ്. നാലു വിമാനത്താവളങ്ങളിലും സ്വകാര്യ ലാബാണ് റാപ്പിഡ് പി.സി.ആർ പരിശോധന നടത്തിയിരുന്നത്. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിലുള്ള കോഴിക്കോട് വിമാനത്താവളത്തിലെ റാപ്പിഡ് പി.സി.ആർ പരിശോധനാ നിരക്ക് 1580 രൂപയായി നേരത്തെ കുറച്ചിരുന്നു. ഇവിടെയും ഇന്നലെ മുതൽ 1200 രൂപയായി.
കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ റാപ്പിഡ് പി.സി.ആർ പരിശോധനയ്ക്കു കരാർ ഏറ്റെടുത്ത സ്വകാര്യ ലാബ് ഒരു യാത്രക്കാരനെ പരിശോധിച്ചാൽ 35 ശതമാനം വരെ വിമാനത്താവളങ്ങൾക്കു ലാഭവിഹിതം നൽകുന്നുണ്ടെന്ന് സുപ്രഭാതം റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവഴി 850 രൂപ വിമാനത്താവളങ്ങൾക്കു ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."