HOME
DETAILS
MAL
പരിയാരം അപകടം: ഡ്രൈവറെ മംഗളൂരുവിലേക്കു മാറ്റി
backup
August 18 2016 | 19:08 PM
തളിപ്പറമ്പ്: പരിയാരം സെന്‍ട്രലില്‍ കഴിഞ്ഞ ദിവസം ബുള്ളറ്റ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ടാങ്കര്‍ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി നാഗേശ്വരന്‍(41)ന്റെ നില വഷളായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നു മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളാരും എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് അധികൃതരാണ് ഇയാളെ മംഗളൂരുവിലെത്തിച്ചത്. വലതുകാല്‍ മുറിച്ചു മാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ് പരിയാരത്ത് ചികിത്സയില്‍ കഴിയുന്ന ചരക്ക് ലോറി ഡ്രൈവര്‍ അനസ് അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."