HOME
DETAILS
MAL
ജിദ്ദ കോർണിഷ് ഭാഗികമായി തുറന്നു
backup
February 07 2021 | 15:02 PM
ജിദ്ദ: കോവിഡ് മുൻകരുതൽ ഭാഗമായി അടച്ച ജിദ്ദ കോർണിഷ് ഭാഗികമായി തുറന്നു. ജിദ്ദ ഗവർണർ പ്രിൻസ് മിഷാൽ ബിൻ മാജിദിന്റെ പ്രത്യേക നിർദേശപ്രകാരമാണ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കോർണിഷ് തുറന്നത്. കോർണിഷിൽ വ്യായാമത്തിനും സൈക്കിളിംഗിനും വിലക്കില്ല.
അതേസമയം, കോർണിഷിൽ വാഹനങ്ങൾക്ക് പ്രവേശിക്കാമെങ്കിലും എവിടെയും പാർക്കിങ് അനുവദിക്കില്ല. വാഹനത്തിൽ ഇരിക്കാനോ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പാടില്ലെന്നും ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."