HOME
DETAILS
MAL
സോളാർ: നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരേ വി.എസ് അപ്പീൽ നൽകി
backup
February 10 2022 | 03:02 AM
തിരുവനന്തപുരം
സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി ഫയൽ ചെയ്ത മാനനഷ്ട കേസിൽ കേസിൽ പത്തുലക്ഷം രൂപനഷ്ട പരിഹാരം നൽകണമെന്ന തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയുടെ വിധിക്കെതിരേ വി.എസ് അച്യുതാനന്ദൻ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ കോടതിയിലാണ് അപ്പീൽ ഫയൽ ചെയ്തത്.
കോടതിവിധി യുക്തിസഹമല്ലെന്ന് നേരത്തേ വി.എസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വി എസ് ചൂണ്ടിക്കാട്ടിയിരുന്നു. സോളാർ അഴിമതിയിൽ ഉമ്മൻചാണ്ടിയുടെ പങ്കിനെപ്പറ്റി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മൻചാണ്ടി മാനനഷ്ട കേസ് ഫയൽ ചെയ്തത്. കഴിഞ്ഞ മാസം 22നാണ് സബ് കോടതി നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."