മീര്‍ മുഹമ്മദലി കലക്ടറായി ചുമതലയേറ്റു
കണ്ണൂര്‍: പുതിയ കണ്ണൂര്‍ കലക്ടറായി മീര്‍ മുഹമ്മദലി ചുമതലയേറ്റു. ഇന്നലെ രാവിലെ 10നാണ് കലക്ടറേറ്റിലെത്തി അദ്ദേഹം ചുമതലയേറ്റത്. 2011 ഐ.എ.എസ് ബാച്ചുകാരനായ മീര്‍ മുഹമ്മദലി സര്‍വേ ഡയറക്ടറായിരുന്നു. കലക്ടര്‍ പി ബാലകിരണിനു സാമൂഹിക നീതിവകുപ്പ് ഡയറക്ടറായി നിയമനം നല്‍കിയതിനെ തുടര്‍ന്നാണു മീര്‍ മുഹമ്മദലിയുടെ കണ്ണൂരിലെ നിയമനം. ജില്ലയുടെ വികസനസാധ്യതകള്‍ വിശദമായി പഠിക്കുമെന്നും കണ്ണൂരില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മീര്‍ മുഹമ്മദലി പറഞ്ഞു. രജിസ്ട്രേഷന് ഐ.ജിയുടെ ചുമതലയും വഹിച്ചിട്ടുള്ള ഇദ്ദേഹം കോഴിക്കോട് അസി. കലക്ടറായാണ് സര്‍വിസ് ആരംഭിച്ചത്. രണ്ടുവര്‍ഷം തൃശ്ശൂരില്‍ സബ് കലക്ടറായിരുന്നു. ഹൈദരാബാദില്‍ ജനിച്ച മീര്‍ മുഹമ്മദലി ചെന്നൈ നുങ്കമ്പാക്കം സ്വദേശിയാണ്. ഇലക്ട്രോണിക്സില് ബിടെക് ബിരുദധാരിയായ ഇദ്ദേഹം പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
എ.ഡി.എം മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ പി.വി നളിനി, ടി രാമചന്ദ്രന്, പി.വി ഗംഗാധരന്, സി.എം ഗോപിനാഥന്, ശിരസ്തദാര്‍ ദിവാകരന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."