പ്രിയ യു.പി, കേരളത്തെപ്പോലെയാകാന്‍ വോട്ടു ചെയ്യൂ; യോഗിക്ക് മറുപടിയുമായി വി.ഡി സതീശന്‍
തിരുവനന്തപുരം: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദപ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 'പ്രിയ യുപി കേരളത്തെ പോലെയാകാന്‍ വോട്ടു ചെയ്യൂ. മധ്യകാല മത്രഭാന്ത് വിട്ട് സമത്വവികസനം, ബഹുസ്വരത, മൈത്രി എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്-വി.ഡി.സതീശന്‍ ട്വിറ്ററില്‍ കുറിച്ചു.
യുപിയില്‍ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പായിട്ടാണ് കേരളത്തെ പരാമര്‍ശിച്ചുകൊണ്ട് യോഗി ആദിത്യനാഥ് വോട്ടഭ്യര്‍ഥിച്ചത്.
'എന്റെ മനസ്സില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധികസമയം എടുക്കില്ല' യോഗി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥ് ഭയക്കുന്നതുപോലെ യുപി കേരളമായി മാറിയാല്‍ അവിടെയുള്ളവര്‍ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹികക്ഷേമവും ജീവിതനിലവാരവും ആസ്വദിക്കാനാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടില്ലെന്നും അതാണ് യുപിയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."