പ്ലസ് വണ്‍ അഡ്മിഷന് നിരസിച്ചെന്നു വിദ്യാര്‍ഥിയുടെ പരാതി
ഇരിട്ടി: പ്ലസ് വണ്‍ അഡ്മിഷന്റെ അവസാന ദിവസമായ ഇന്നലെ അഡ്മിഷനു പോയ വിദ്യാര്‍ഥിയുടെ അപേക്ഷ സ്വീകരിക്കാതെ തിരിച്ചയതായി പരാതി. വള്ളിത്തോട് ശാന്തിനഗറിലെ ആമ്പിലോത്ത് കാദറിന്റെ മകന് പി.വി സുബൈറിനെയാണ് കിളിയന്തറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധികൃതര്‍ മാര്‍ക്ക് കുറവായതിനാല്‍ തിരിച്ചയച്ചത്. സുബൈര്‍ ഇതു സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി അയച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അഡ്മിഷനുള്ള അപേക്ഷ പൂരിപ്പിച്ച് കുന്നോത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പോയത്. എന്നാല്‍ നെറ്റ് കണക്ഷന് ഇല്ലായെന്ന് പറഞ്ഞ് ഇവിടെ നിന്നും അപേക്ഷ നിരസിച്ചു. പിന്നീട് കിളിയന്തറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പോകുകയായിരുന്നു. ഇവിടെ നിന്നും എസ്.എസ്.എല്‍.സി മാര്‍ക്ക് നോക്കിയതിനു ശേഷം മാര്‍ക്ക് കുറവായതിനാല്‍ നീ പഠിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നുവെന്നും സുബൈര്‍ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."