HOME
DETAILS

ഇന്ത്യയിലേക്ക് ആർടിപിസിആർ ഒഴിവാക്കിയത് പ്രവാസികൾക്ക് ഏറെ ആശ്വാസം, കുവൈത്, യുഎഇ രാജ്യങ്ങൾ പുറത്ത്

  
backup
February 10 2022 | 10:02 AM

rtpcr-not-required-for-travel-to-india-10022022
റിയാദ്: ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒഴിവാക്കിയ നടപടി പ്രവാസികൾക്ക് ഏറെ ആശ്വാസം. ഫെബ്രുവരി പതിനാല് മുതൽ പ്രവാസികൾക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റിന് പകരം അവരുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ കൈവശം കരുതുന്നതോടൊപ്പം എയർ സുവിധയിലും അപ്‌ലോഡ് ചെയ്‌താൽ മതിയാകും. കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിലാണ് പ്രവാസികൾക്കടക്കം ആശ്വാസം പകരുന്ന പുതിയ നടപടികൾ പ്രഖ്യാപിച്ചത്. സഊദിക്ക് പുറമെ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവരും കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയാൽ മതി. നിലവിൽ 82 രാജ്യങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, യു എ ഇയും കുവൈതും ലിസ്റ്റിൽ ഇടം നേടിയിട്ടില്ല. അതിനാൽ ഇവിടങ്ങളിൽ നിന്നുള്ളവർ നാട്ടിലേക്ക് പോകുമ്പോൾ 72 മണിക്കൂർ ഉള്ളിലുള്ള ആർടിപിസിആർ കരുതണം. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിൽ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകൾ നൽകുന്ന രാജ്യങ്ങൾക്കും ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് ആനുകൂല്യം ലഭ്യമാകുക. പുതിയ ഇളവുകൾ, മരണം പോലുള്ള അടിയന്തിര ആവശ്യങ്ങൾക്കായി യാത്ര തിരിക്കുന്നവർക്ക് ഏറെ ആശ്വാസം നൽകും. നിലവിലെ 72 മണിക്കൂർ ഉള്ളിലെ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതിനാൽ മരണം പോലുള്ള ആവശ്യങ്ങൾക്കായി ഉടനടിയുള്ള യാത്രക്ക് ഒരുങ്ങാൻ പ്രവാസികൾക്ക് സാധിച്ചിരുന്നില്ല. പരിശോധനക്കായി സാമ്പിൾ കൊടുത്ത് ചുരുങ്ങിയത് 12 മണിക്കൂർ എങ്കിലും കഴിഞ്ഞ ശേഷമേ സാധാരണയായി റിസൾട്ട് ലഭിക്കാറുള്ളൂ. അതിനാൽ പെട്ടെന്നുള്ള യാത്ര സാധ്യമായിരുന്നില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago