ഹാക്കര്‍മാരെ വാടകയ്‌ക്കെടുത്ത് ഖത്തറിനെതിരേ യുഎഇയുടെ ചാരവൃത്തി; വെളിപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ്
വാഷിങ്ടണ്‍: യു.എസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് ഖത്തറിനെതിരേ ചാരപ്പണി നടത്തുകയെന്ന ലക്ഷ്യത്തോടെ യുഎഇ ഒരു ഇലക്ട്രോണിക് ചാര ശൃംഖല സ്ഥാപിച്ചെന്ന് റിപോര്‍ട്ട് ചെയ്തു. യുഎസ് ചാരസംഘടനയിലെ ഹാക്കര്‍മാരെ വാടകയ്‌ക്കെടുത്താണ് ഖത്തറിനെതിരേ യുഎഇ ചാരവൃത്തി നടത്തുന്നത്. ഖത്തറിനെതിരായ തീവ്രവാദ ധനസഹായ ആരോപണങ്ങളും മുസ്‌ലിം ബ്രദര്‍ഹുഡിനുള്ള ധനസഹായ ആരോപണങ്ങളും തെളിയിക്കുകയാണ് ലക്ഷ്യമെന്നു യുഎസ് ദിനപത്രം പറഞ്ഞു.
യുഎസ് ചാരസംഘടനയായ ദേശീയ സുരക്ഷാ ഏജന്‍സിയിലെ (എന്‍സ്എ)മുന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ചാര ശൃംഖല സ്ഥാപിച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി. അബൂദബി സര്‍ക്കാര്‍ ഉയര്‍ന്ന ശമ്പളം ചാര ശൃംഖലയിലെ അംഗങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും മുന്‍കാല ശമ്പളത്തിന്റെ ഇരട്ടി മുതല്‍ നാലിരട്ടി വരെ ശമ്പളം നല്‍കുമെന്ന് പറഞ്ഞതായും പത്രം റിപോര്‍ട്ട് ചെയ്യുന്നു. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് യുഎസിന്റെ ഒരു സഖ്യ സര്‍ക്കാരിനായി ജോലി ചെയ്യിപ്പിച്ചെന്ന് നെറ്റ് വര്‍ക്കിലെ മുന്‍ അംഗം ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. യുഎഇ ഇതുവരെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മൂന്നര കൊല്ലം നീണ്ട ഉപരോധം അവസാനിപ്പിച്ച് ജനുവരി 5നാണ് സൗദി അറേബ്യ, ബഹ്‌റയ്ന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി അനുരഞ്ജന കരാറില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."