ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: പ്രസിഡന്റ്
കണ്ണൂര്‍: ഈ സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും ജില്ലാ പഞ്ചായത്ത് മികവിന്റെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് കെ.വി സുമേഷ്. വാര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മാറിയ സാഹചര്യങ്ങളെ മുന്നില്‍ കണ്ട് നൂറു ശതമാനം പ്രയോജനം ഗുണഭോക്താവിന് ലഭിക്കും വിധത്തിലുള്ള പ്രൊജക്ടുകളാണ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാകാര്യങ്ങളും മാര്‍ച്ച് 31 അര്‍ധരാത്രിയിലേക്കു മാറ്റിയവയ്ക്കുന്ന പതിവുരീതിക്കു പകരം പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുക. ഇക്കാര്യത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ജില്ലാ പഞ്ചായത്ത് അംഗീകാരം നല്‍കിയ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. എല്ലാ പദ്ധതികളും നിശ്ചിത ഫോര്‍മാറ്റില്‍ ഡാറ്റാ എന്‍ട്രി നടത്തി മറ്റു നടപടിക്രമങ്ങള്‍ക്കു ശേഷം 22ന് മുമ്പായി പ്ലാനിങ് ഓഫിസില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗം വാര്‍ഷിക പദ്ധതികള്‍ അംഗീകാരത്തിനായി പരിഗണിക്കും.
സുലേഖ സോഫ്റ്റ്‌വെയറില്‍ പദ്ധതികള്‍ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി റംല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് എം.കെ, പ്ലാന്‍ കോഓഡിനേറ്റര്‍ കെ.വി ഗോവിന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."