നിനിതയുടെ നിയമനത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടി; അന്വേഷണം വേണ്ടെന്ന് വി.സി
തിരുവനന്തപുരം: മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍. വി.സി ധര്‍മരാജ് അടാട്ടാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, നിനിതയുടെ നിയമനം റദ്ദാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിനിതയുടെ നിയമനത്തില്‍ ആരോപണമുയര്‍ത്തി വിഷയവിദഗ്ധര്ക്കെതിരെയും വി.സി രംഗത്തെത്തി. അവര്‍ ചെയ്തതിന് വിരുദ്ധമായി സംസാരിക്കുകയാണെന്നും ആരുടെയെങ്കിലും പേര് പറയാനല്ല വിഷയവിദഗ്ധരെ നിയോഗിച്ചിരിക്കുന്നതെന്നും വി.സി പറഞ്ഞു. ഉദ്യോഗാര്‍ഥിക്ക് വിഷയത്തില്‍ ജ്ഞാനമുണ്ടോയെന്ന് സെലക്ഷന് കമ്മിറ്റിയെ ബോധ്യപ്പെടുത്താനാണ് വിഷയവിദഗ്ധരെ നിയോഗിക്കുന്നത്. സെലക്ഷന് കമ്മിറ്റി ഒന്നിച്ചാണ് തീരുമാനമെടുക്കുകയെന്നും വി.സി പറഞ്ഞു.
മാര്‍ക്ക് ലിസ്റ്റ് പുറത്തുവിടില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കുമെന്നും വി.സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."