HOME
DETAILS
MAL
അവിഹിത ബന്ധമെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
backup
February 08 2021 | 11:02 AM
മുംബൈ: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മുംബൈ സ്വദേശിയായ നയനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് 32കാരനായ സൂരജ് ബാബറിനെ പോലിസ് അറസ്റ്റ് ചെയ്തു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് സൂരജ് വീടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.
വെള്ളിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയ സൂരജ് ഭാര്യയുടെ കഴുത്ത് തുണികൊണ്ട് ഞെരിക്കുകയായിരുന്നു. പിന്നീട് സൂരജ് തന്നെ ഭാര്യയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക് പോകുന്ന വഴി നയന മരിക്കുകയായിരുന്നു. മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരം അറിയിക്കുകയും തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റം സമ്മതിക്കുകയും ചെയ്തു. സൂരജിനെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."