കഞ്ചാവിന് അടിപ്പെട്ട മകനെ മാതാവ് കൊലപ്പെടുത്തി
വിജയവാഡ: ആന്ധ്രപ്രദേശിലെ എ.ടി അഗ്രഹാരത്തില്‍ കഞ്ചാവിന് അടിപ്പെട്ട 17കാരനായ മകനെ മാതാവ് കൊലപ്പെടുത്തി. വെല്ലപ് സിദ്ധാര്‍ഥയാണ് മരിച്ചത്. കഞ്ചാവിന് അടിമയായ സിദ്ധാര്‍ഥ അമ്മ സുമലതയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു. 43കാരിയായ സുമലത ഗുണ്ടൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ശുചീകരണത്തൊഴിലാളിയാണ്. ഭര്‍ത്താവിന്റെ മരണശേഷം എടി അഗ്രഹാരത്തില്‍ വാടകവീട്ടിലായിരുന്നു കുറച്ചുകാലമായി അമ്മയുടെയും മകന്റെയും താമസം.
കഞ്ചാവിന് അടിപ്പെട്ടതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുരുന്നു സിദ്ധാര്‍ഥ. തുടര്‍ന്ന് പണത്തിനായി മാതാവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ശനിയാഴ്ച പതിവുപോലെ അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായതായി സമീപവാസികള്‍ പറഞ്ഞു. വഴക്കിന് ശേഷം സമുലത വീട്ടില്‍നിന്നിറങ്ങിപ്പോവുകയും ചെയ്തു. സംശയം തോന്നിയ അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോള്‍ മകന്‍ തറയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടനെ നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയും മൃതദേഹം സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നാട്ടുകാരുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സുമലതക്കെതിരേ പൊലിസ് കൊലപാതക കുറ്റത്തിന് കേസെടുത്തു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."