HOME
DETAILS
MAL
സഊദിയിൽ ഇന്ന് 356 കൊവിഡ് രോഗബാധ, 298 രോഗമുക്തി, 4 മരണം
backup
February 08 2021 | 12:02 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 298 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 രോഗികൾ മരണപ്പെടുകയും 356 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 2,415 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 401 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ചികിത്സയിൽ കഴിയുന്ന രോഗികൾ ഇന്നും വർധിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,406 ആയും വൈറസ് ബാധിതർ 370,634 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 298 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 361,813 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."