റിപ്പബ്ലിക് ദിനത്തിലെ അക്രമം ബി.ജെ.പി ഗൂഢാലോചന: കേന്ദ്രം മുസ്‌ലിംകള്‍ക്കും കര്‍ഷകര്‍ക്കുമെതിരേ യുദ്ധം പ്രഖ്യാപിച്ചതായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കും കര്‍ഷകര്‍ക്കുമെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഭവങ്ങള്‍ ബി.ജെ.പി ഗൂഢാലോചനയാണെന്നും ലോക്‌സഭയില്‍ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. രാജ്യതലസ്ഥാനം ഏറ്റവും സുരക്ഷയിലിരിക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ എങ്ങനെ ഒരു സംഘത്തിന് ചെങ്കോട്ടയ്ക്കുള്ളില്‍ കടക്കാന്‍ കഴിഞ്ഞെന്ന് ചൗധരി ചോദിച്ചു.
സര്‍ക്കാര്‍ തന്നെ തയാറാക്കിയ പദ്ധതിയാണ് അതെന്ന് തങ്ങള്‍ക്കുറപ്പുണ്ട്. കര്‍ഷകര്‍ക്കിടയില്‍ നുഴഞ്ഞു കയറി അക്രമമുണ്ടാക്കാനും അവരെ ഇടിച്ചു താഴ്ത്താനും നിങ്ങള്‍ തന്നെ നിങ്ങളുടെ ആളുകളെ അയക്കുന്നു. ഇതാണ് പദ്ധതിയെന്ന് വ്യക്തമാണ്.
നമ്മുടെ പ്രധാനമന്ത്രിക്ക് ലോകത്തോട് മുഴുവന്‍ സംസാരിക്കാന്‍ സമയമുണ്ട്.
എന്നാല്‍ രാജ്യത്തെ കര്‍ഷകരോട് മാത്രം സംസാരിക്കാന്‍ സമയം കിട്ടിയിട്ടില്ല. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുമ്പോള്‍ എങ്ങനെ തങ്ങള്‍ക്ക് നിശ്ശബ്ദരായിരിക്കാന്‍ കഴിയും. 206 കര്‍ഷകര്‍ സമരത്തിനിടെ മരിച്ചു. അവര്‍ ഡല്‍ഹിയില്‍ പ്രവേശിക്കാതിരിക്കാന്‍ നിങ്ങള്‍ റോഡില്‍ ആണി തറയ്ക്കുകയാണെന്നും ചൗധരി പറഞ്ഞു.
പൗരത്വ നിയമഭേദഗതി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ അരക്ഷിതാവസ്ഥയിലാക്കിയെന്ന് ലോക്‌സഭയില്‍ തൃണമൂല്‍ അംഗം മഹുവ മൊയിത്ര ചൂണ്ടിക്കാട്ടി. മറ്റുരാജ്യക്കാരായവര്‍ക്ക് പൗരത്വം നല്‍കാനെന്ന പേരില്‍ നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ തലമുറകളായി ഇവിടെ താമസിക്കുന്ന കോടിക്കണക്കിന് പേരാണ് അരക്ഷിതാവസ്ഥയിലായതെന്നും മൊയിത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."