HOME
DETAILS

സ്‌കൂളുകളിലെ കൊവിഡ്: ആരോഗ്യവകുപ്പ് ഇടപെടല്‍ അനിവാര്യം

  
backup
February 09 2021 | 02:02 AM

36521323-24111

 

മലപ്പുറം ജില്ലയിലെ മാറഞ്ചേരി, വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതിനാല്‍ രണ്ടു സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. മാറഞ്ചേരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സമ്പര്‍ക്കമുണ്ടായിരുന്ന മറ്റു കുട്ടികളെയും അധ്യാപകരെയും പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 632 പേരില്‍ 187 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. വന്നേരി സ്‌കൂളിലെ ഒരു അധ്യാപിക കഴിഞ്ഞയാഴ്ച കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളും അധ്യാപകരും രോഗബാധിതരാണെന്ന് കണ്ടെത്തിയത്. സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇത്തരം ഭയാശങ്കകള്‍ ഉയര്‍ന്നിരുന്നു. കര്‍ശനമായ നിയന്ത്രണങ്ങളോടെയായിരുന്നു സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതെങ്കിലും നിയന്ത്രണങ്ങളുടെ കര്‍ശനസ്വഭാവം ദിവസം കഴിയുന്തോറും നേര്‍ത്ത് ഇല്ലാതായി.


തുടക്കത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും പുലര്‍ത്തിയ നിയന്ത്രണങ്ങളിലെ കണിശത ആവര്‍ത്തന വിരസതയാലായിരിക്കാം പല സ്‌കൂളുകളിലും ചുരുങ്ങിയിരുന്നു. ക്ലാസില്‍ മാസ്‌ക് ധരിച്ച് ഇരിക്കുന്നതു കൊണ്ട് മാത്രം കൊറോണ വൈറസ് അകന്നു നില്‍ക്കണമെന്നില്ല. ഇടവേളകളിലെ കുട്ടികളുടെ കൂടിച്ചേരലുകള്‍, സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ കൂട്ടത്തോടെയുള്ള ഒഴുക്ക്, സ്‌കൂള്‍ വാഹനങ്ങളിലും മറ്റു വാഹനങ്ങളില്‍ വരുന്നവരും സാമൂഹിക അകലം പാലിക്കാതിരിക്കല്‍ ഇതെല്ലാം സ്‌കൂളുകളില്‍ കൊവിഡ് വ്യാപനത്തിനുള്ള സാധ്യതകളാണ്.


ഇന്ന് മാറഞ്ചേരിയിലും വന്നേരിയിലുമുള്ള സ്‌കൂളുകളാണ് അടച്ചിട്ടിരിക്കുന്നതെങ്കില്‍ നാളെ മറ്റു സ്‌കൂളുകള്‍ക്കും ഈ ദുര്യോഗം ഉണ്ടായിക്കൂടായ്കയില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നതോടൊപ്പം ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ച മുന്‍കരുതലുകള്‍ കുട്ടികളും അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും പാലിക്കുകയും വേണം. കൊറോണ വൈറസ് വിട്ടുപോയിട്ട് സാധാരണ ജീവിതം തുടരാമെന്ന് കരുതേണ്ടതില്ലെന്നും വൈറസ് നമുക്കിടയില്‍ തന്നെ ഉണ്ടാകുമെന്നും സൂക്ഷ്മതയും കരുതലും തന്നെയാണ് പ്രധാനമെന്നും ആരോഗ്യവിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ് പാലിക്കുക എന്നതു തന്നെയാണ് മുന്നിലുള്ള മാര്‍ഗം. ദീര്‍ഘകാലത്തേക്ക് എല്ലാം അടച്ചിട്ട് കഴിയുക എന്നതു പ്രായോഗികമല്ലാത്തതു കൊണ്ടാണ് കൊവിഡിനൊപ്പം ജീവിക്കുക എന്നതിലേക്ക് സര്‍ക്കാരും സമൂഹവും മാറിയത്.


കര്‍ശനമായ നിയന്ത്രണങ്ങളോടെ പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും തുടക്കത്തില്‍ ആളുകള്‍ ഇടപെട്ടുവെങ്കിലും പിന്നീട് അതല്ലാം കൈയൊഴിയുന്നതാണു കണ്ടത്. ഇതിന് ഏറ്റവും വലിയ കാരണക്കാരായത് രാഷ്ട്രീയപാര്‍ട്ടികളാണ്. എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് അവര്‍ സമരമുഖങ്ങളിലും സംഗമങ്ങളിലും പങ്കെടുത്തു വരുന്നത്. മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും വിവാഹങ്ങളിലും എല്ലാ വിലക്കുകളും മറികടന്ന് അഭൂതപൂര്‍വമായ തിരക്കാണ് ഇന്നനുഭവപ്പെടുന്നത്. പൊലിസ് ആകട്ടെ, എല്ലാം കണ്ടുനില്‍ക്കുകയും ചെയ്യുന്നു. അപൂര്‍വമായി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ വിവാദമായിത്തീരുകയും ചെയ്യുന്നു. ഇതെല്ലാം കാണുന്ന വിദ്യാര്‍ഥികളും യുവജനങ്ങളും കൊവിഡ് കാലം കഴിഞ്ഞുപോയെന്ന മട്ടില്‍ പെരുമാറുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താനാകുമോ?
കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. അഥവാ നടപടികളെടുക്കുന്നുവെങ്കില്‍ അതുരാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ ഉപയോഗിക്കാനുള്ള ആയുധമാക്കുകയും ചെയ്യുന്നു. സി.പി.എം ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന യോഗങ്ങള്‍ക്കെതിരേ പൊലിസ് കേസെടുക്കുമ്പോള്‍, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ച് വലിയ ജനക്കൂട്ടമായിരുന്നു പങ്കെടുത്തത് എന്ന ആരോപണം നിലവിലുണ്ട്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ ഉപയോഗിക്കാനുള്ള ആയുധമായി കൊവിഡ് പ്രോട്ടോകോള്‍ മാറരുത്.


ഇതിനിടെ സര്‍ക്കാരിനെതിരേ ഉയര്‍ന്ന വലിയ ആരോപണമാണ്, കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ, സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവെന്ന രീതിയില്‍ പ്രചാരണം നടത്തി എന്നത്. ഇപ്പോള്‍ മറ്റെല്ലായിടത്തും കൊവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗവ്യാപനത്തിനു ശമനമുണ്ടാകാതിരുന്നത്. കൊവിഡിനെ സംസ്ഥാനം പിടിച്ചുകെട്ടി എന്ന നിലയിലായിരുന്നു പ്രചാരണം. എന്നിട്ടും വഞ്ചി തിരുനക്കരെ തന്നെ എന്നു പറഞ്ഞതുപോലെ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിനു യാതൊരു ശമനവുമില്ല.


വൈറസിനെ തുരത്താനുള്ള വാക്‌സിന്‍ വിപണിയില്‍ എത്തിയതിന്റെ പിന്നാലെയാണ് ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി ബ്രിട്ടനില്‍ രൂപമാറ്റം സംഭവിച്ച കൊവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. നിലവിലെ വൈറസിനെ അപേക്ഷിച്ച് വളരെ വേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിനുണ്ടെന്നാണു കണ്ടെത്തല്‍. മാത്രമല്ല, നീണ്ടകാലം നിലനില്‍ക്കാനുള്ള ശേഷിയും ഈ വൈറസിനുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോഴത്തേതിനേക്കാള്‍ 70 ശതമാനം വേഗതയിലാണ് പുതിയ വൈറസ് വ്യാപിക്കുന്നത്. വൈറസിനു വ്യതിയാനം സംഭവിക്കുക എന്നത് പുതിയ കാര്യമല്ല. വ്യതിയാനം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയുമല്ല. എന്നാല്‍പോലും മുന്‍ വൈറസിനെ അപേക്ഷിച്ച് വ്യതിയാനം വന്ന വൈറസിന്റെ വ്യാപനവേഗത കൂടതലാണെന്നതിനാല്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠയുളവാക്കുന്നതാണ്.
പരിശോധന കുറഞ്ഞതാണ് രോഗവ്യാപനത്തിനു കാരണമായത് എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആക്ഷേപത്തെ തുടര്‍ന്ന് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന സമ്മര്‍ദം ആരോഗ്യപ്രവര്‍ത്തകര്‍ ഇന്നനുഭവിക്കുന്നുണ്ട്. അതിനുമാത്രം ആരോഗ്യപ്രവര്‍ത്തകരോ സംവിധാനമോ സംസ്ഥാനത്ത് ഇന്നില്ല. പരിശോധനകളുടെ എണ്ണം കുറവാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനത്തെ തുടര്‍ന്ന്, പ്രതിദിന പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ പരമാവധി ശേഷി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാരിനു കീഴിലുള്ള മിക്ക ലാബുകളും കൊവിഡ് പരിശോധന നടത്തുന്നത്. ഇതിനു പുറമെയാണ് കൊവിഡ് വാക്‌സിനേഷന്‍ ചുമതല കൂടി ഇവര്‍ വഹിക്കേണ്ടി വന്നിരിക്കുന്നത്. അതിനാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല.


ഒരു ലക്ഷം പരിശോധന പ്രതിദിനം നടപ്പാകണമെങ്കില്‍ അതിനുവേണ്ട ആരോഗ്യ പ്രവര്‍ത്തകരെയും ലാബും സര്‍ക്കാര്‍ സജ്ജമാക്കണം. എങ്കില്‍ മാത്രമേ ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തില്‍ നിന്ന് മുക്തമാകാന്‍ സംസ്ഥാനത്തിനു കഴിയൂ. എന്നാല്‍ കൂടുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരമായ ഇടപെടലുകള്‍ അനിവാര്യവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago