ദമാം ചേലേമ്പ്ര കൂട്ടായ്മ ചേലേമ്പ്ര പാലിയേറ്റിവ് കെയറിന് ധന സഹായം കൈമാറി
ദമാം: ചേലേമ്പ്ര പാലിയേറ്റിവ് കെയറിന് വേണ്ടി ദമാം ചേലേമ്പ്ര കൂട്ടായ്മ സ്വരൂപിച്ച തുക കൈമാറി. കിടപ്പുരോഗികളെയും അശരണരെയും ചേർത്തു പിടിക്കുന്ന പാലിയേറ്റീവ് പ്രവർത്തകരുടെ വരുംകാല പ്രവർത്തനങ്ങൾ പ്രയാസരഹിതമായി മുന്നോട്ട് കൊണ്ട് പോകാനുള്ള പ്രയത്നത്തിൽ പങ്കാളികളാകുയെന്ന ഉദ്ദേശത്തോടെ എല്ലാ വര്‍ഷവും പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു ദമാം ചേലേമ്പ്ര കൂട്ടായ്മ ഫണ്ട് സമാഹരിക്കാറുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ആദ്യമായി പാലിയേറ്റീവിന് സ്വന്തമായി ഒരു വാഹനവും പീന്നീട് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി സോക്കർ ടൂർണമെൻ്റിലൂടെ ഫണ്ട് കണ്ടെത്തി പാലിയേറ്റിവ് കെയറിന് നല്‍കാനും ദമാം ചേലേമ്പ്ര കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.
ലോകം വിറച്ചു പോയ കോറോണ കാലഘട്ടത്തിലും പാലിയേറ്റീവിൻ്റെ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ സഹായഹസ്തവുമായി നിന്ന സുമനുസ്സുകളെ അഭിനന്ദിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. മുനീര്‍ ചെമ്പന്‍ , ഹുസൈന്‍ കുമ്മാളി, അബ്ദുറഹിമാന്‍ മങ്ങാട്ടയിൽ, ബാവ പാറയില്‍, അഷ്റഫ് ഒറ്റക്കണ്ടത്തിൽ, റാസില്‍ ചുണ്ടക്കാടന്‍, നാസര്‍ കുടുക്കില്‍, കുട്ട്യാൻക പടിഞ്ഞാറ്റിൻപൈ, ആബിദ് ഒടയാലിൽ, ഹസ്സൈന്‍, ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."