HOME
DETAILS
MAL
കാര്‍ഷിക കടാശ്വാസ അപേക്ഷകള്‍ സ്വീകരിക്കില്ല
backup
August 18 2016 | 19:08 PM
കാര്‍ഷിക കടാശ്വാസ
അപേക്ഷകള്‍
സ്വീകരിക്കില്ല
കാസര്‍കോട്: കര്‍ഷക കടാശ്വാസത്തിനായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍ മുമ്പാകെ അപേക്ഷ നല്‍കേണ്ട അവസാന തിയതി കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31 ന് അവസാനിച്ചിരുന്നു. 2007 ജനുവരി 18 വരെ എടുത്തിട്ടുളള വായ്പകളാണ് കടാശ്വാസത്തിനായി പരിഗണിക്കുന്നത്. ഈ വസ്തുതകള്‍ക്ക് വിരുദ്ധമായി ജില്ലയില്‍ നിന്നു നിരവധി അപേക്ഷകള്‍ നിലവില്‍ കമ്മിഷന്‍ ഓഫിസില്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്.
കമ്മിഷന്‍ നിലവില്‍ കടാശ്വാസത്തിനായി പുതിയ അപേക്ഷകളൊന്നും സ്വീകരിക്കുന്നില്ലെന്നു കര്‍ഷക കടാശ്വാസ കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."