മൂര്‍ക്കനാട്ട് മില്‍മ പാല്‍പ്പൊടി ഫാക്ടറി വരുന്നു
മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി മില്‍മയുടെ പാല്‍പൊടി നിര്‍മാണ ഫാക്ടറി വരുന്നു. ശിലാസ്ഥാപനവും ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായ ഡയറിയുടെ സമര്‍പ്പണവും ബുധനാഴ്ച മൂര്‍ക്കനാട് നടക്കും. സംസ്ഥാനത്ത് ആദ്യമായാണ് മില്‍മയുടെ കീഴില്‍ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി യാഥാര്‍ഥ്യമാകുന്നത്. രാവിലെ പത്തിന് ക്ഷീരവികസന മന്ത്രി കെ. രാജു ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും.
ക്ഷീരസദനം രണ്ടാം ഘട്ട പ്രഖ്യാപനവും ഡയറി സമര്‍പ്പണവും മന്ത്രി കെടി ജലീല്‍ നിര്‍വഹിക്കും. പെരിന്തല്‍മണ്ണ താലൂക്കിലെ മൂര്‍ക്കനാട്ട് 12.4 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മില്‍മ ഡയറി പ്ലാന്റിനോട് ചേര്‍ന്ന് 53.93 കോടി രൂപ ചെലവിലാണ് നൂതനരീതിയില്‍ ഫാക്ടറി സ്ഥാപിക്കുക. ക്ഷീരവികസന വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് 15.50 കോടി രൂപ, മലബാര്‍ മില്‍മയുടെ വിഹിതമായി 5.71 കോടി നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യവികസന ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ സഹായമായി 32.72 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുണ്ട്.
നിലവില്‍ എറണാകുളത്ത് സ്വകാര്യ ഏജന്‍സിക്ക് മാത്രമാണ് പാല്‍പൊടി ഉല്‍പാദിപ്പിക്കാനുള്ള ഫാക്ടറിയുള്ളത്. മിച്ചം വരുന്ന പാല്‍ പൊടിയാക്കാന്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ കെഎം വിജയകുമാര്‍ സീനിയര്‍ മാനേജര്‍ കെസി ജെയിംസ് പുഷ്പരാജന്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."