HOME
DETAILS
MAL
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധം; കുറ്റപത്രം സമര്‍പ്പിച്ചു
backup
February 11 2022 | 13:02 PM
പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊലപാതകക്കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രാഷ്ട്രീയ വിരോധമാണ് കൊലപാതക കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ 20 പ്രതികളും എസ്.ഡി.പി.ഐ നേതാക്കളും പ്രവർത്തകരുമാണ്. പിടിയിലായ 10 പേരുടെ കുറ്റപത്രമാണ് ഇന്ന് സമർപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നവംബർ 15നാണ് ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
മമ്പ്രത്തെ ഭാര്യാ വീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണ് സംഘമെത്തിയത്. വിജനമായ സ്ഥലത്ത് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."