'ഞങ്ങള്‍ സവര്‍ക്കറെ പോലെ അപോളജി ജീവിയല്ല, ആന്ദോളന്‍ ജീവിയായതില്‍ അഭിമാനം'; പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ആന്ദോളന്‍ ജീവി' പരാമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയ. പ്രക്ഷോഭകര്‍ സമര ജീവികളാണെങ്കില്‍ ബി.ജെ.പി അനുഭാവികള്‍ 'അപോളജി ജീവി' (മാപ്പ് ജീവി) ആണെന്നാണ് ട്വീറ്റുകള്‍. അപ്പോളജി ജീവിയായതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പ്രഖ്യാപിക്കുന്നു.
ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് മാപ്പ് എഴുതി നല്‍കിയ വി.ഡി. സവര്‍ക്കറുടെ നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തി അപോളജി ജീവിയെന്ന് എഴുതിയ പോസ്റ്ററുകള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
Proud to being a #andolanjivi !
— பாஸிசமே வெளியேறு ?? (@ALLEQUALRIGHTS) February 9, 2021
Am not a Apologyvi like #RSSorg Savarkar !!#Jay_Hind??@savukku @meenakandasamy @isai_ @Samaniyantweet @kaajalActress pic.twitter.com/C560HH4Z4F
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പ്രക്ഷോഭകരെ 'ആന്ദോളന്‍ ജീവി' (സമര ജീവി)യെന്ന് പരിഹസിച്ചതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍ പ്രൊഫൈലില്‍ പേരിനുമുമ്പില്‍ 'ആന്ദോളന്‍ ജീവി'യെന്ന് ചേര്‍ത്തായിരുന്നു ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മീന കന്ദസ്വമിയുടെ പ്രതിഷേധം.
Proud to be following the #andolanjeevi tradition! pic.twitter.com/YqVe9nQT1N
— Dipankar (@Dipankar_cpiml) February 8, 2021
രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം നന്ദിപ്രമേയത്തിന്‍ മേലായിരുന്നു മോദിയുടെ പരിഹാസം. രാജ്യത്ത് പുതിയ ഒരു വിഭാഗം രൂപമെടുത്തിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങള്‍ക്ക് മുമ്പിലും ഇവരെ കാണാം. ആന്ദോളന്‍ ജീവി എന്നാണ് ഇവരുടെ പേര്. - മോദി പരിഹസിച്ചു. ഇവര്‍ പരാന്നഭോജികളാണെന്നും മോദി അവഹേളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."