ഹിജാബ് നിരോധനം; കങ്കണ റണാവത്തിന് മറുപടിയുമായി ശബാന ആസ്മി
ബംഗളൂരു: കർണാടകയിലെ ഹിജാബ് വിവാദത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന് മറുപടിയുമായി നടി ശബാന ആസ്മി. അഫ്ഗാനിൽ ബുർഖ അഴിച്ച് ധൈര്യം കാണിക്കണമെന്നും സ്വയം കൂട്ടിൽ കയറാനല്ല, സ്വതന്ത്രരാകാനാണ് പഠിക്കേണ്ടതെന്നുമാണ് വിവാദത്തിൽ കങ്കണ പറഞ്ഞിരുന്നത്. എന്നാൽ അഫ്ഗാൻ മതാധിപത്യ രാജ്യമാണെന്നും താൻ അവസാനം പരിശോധിച്ചപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും തെറ്റുണ്ടെങ്കിൽ തിരുത്തണമെന്നുമാണ് ശബാന ആസ്മി മറുപടി നൽകിയത്.
നേരത്തെ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ആനന്ദ് രംഗനാഥന്റെ ഹിജാബ് വിരുദ്ധ പോസ്റ്റ് പങ്കുവെച്ചായിരുന്നു കങ്കണയുടെ അഭിപ്രായ പ്രകടനം. ഹിജാബ് വിവാദത്തിൽ ബോളിവുഡ് നടി സോനം കപൂറും പ്രതികരിച്ചിരുന്നു.
അതിനിടെ, ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച വ്യക്തമാക്കി. ഉചിതമായ സമയത്ത് ഇടപെടാം. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി. ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിദ്യാർഥികളോട് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കർണാടകയിലെ ഒരു പെൺകുട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
Correct me if Im wrong but Afghanistan is a theocratic state and when I last checked India was a secular democratic republic ?!! pic.twitter.com/0bVUxK9Uq7
— Azmi Shabana (@AzmiShabana) February 11, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."