ദേശ വിരുദ്ധരെ നിരീക്ഷിക്കാനായി സൈബര്‍ വളണ്ടിയര്‍മാരെ നിയമിക്കാന്‍ കേന്ദ്രം; ആദ്യം കശ്മീരിലും ത്രിപുരയിലും
ന്യൂഡല്‍ഹി: സൈബര്‍ വളണ്ടിയര്‍മാരെ നിയമിക്കാനുള്ള നീക്കവുമായി കേന്ദ്രം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് സൈബര്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നതെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നിയമവിരുദ്ധ ഉള്ളടക്കം, പോണോഗ്രഫി, ബലാത്സംഗം, തീവ്രവാദം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ പൗരന്മാര്‍ക്കും സന്നദ്ധപ്രവര്‍ത്തകരായി പങ്കെടുക്കാവുന്ന പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മുകശ്മീര്‍, തൃപുര എന്നീ സംസ്ഥാനങ്ങളിലായിരിക്കും പദ്ധതിയുടെ ട്രയല്‍ നടത്തുക എന്നാണ് സൂചന.
അതേസമയം നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദേശ വിരുദ്ധ ഉള്ളടക്കത്തിനെക്കുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ സര്‍ക്കാരോ ജുഡീഷ്യറിയോ നിയമപരമായ നിര്‍വചനങ്ങള്‍ നല്‍കാത്തത് വലിയ പോരായ്മയാണന്നാണ് നിരീക്ഷകര്‍ പറയുന്നത്.
പൗരന്മാരെ ഇത്തരം ഉത്തരവാദിത്തം ഏല്‍പ്പിക്കുമ്പോള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യത ഉണ്ടാവില്ലേ എന്നും ചോദ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."