HOME
DETAILS
MAL
പശുക്കളെ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
backup
August 18 2016 | 19:08 PM
മഞ്ചേശ്വരം: മഞ്ചേശ്വരം കിദംപാടിയില്‍ നിന്നു പശുവിനെ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ കൂടി മഞ്ചേശ്വരം എസ്.ഐ പി പ്രമോദ് അറസ്റ്റു ചെയ്തു. ദൗഡുഗോളിയിലെ ആനന്ദ ഡിസൂസ (42), ബായാറിലെ പത്മനാഭ (38) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ പാവൂര്‍ മുടിമാറിലെ അരുണ്‍ ഡീസൂസ (30), ദൗഡുഗോളിയിലെ ജോക്കി ഡിസൂസ (42), ആല്‍വിന്‍ ഡിസൂസ (48) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഒരാഴ്ച മുമ്പു മോഷ്ടിച്ച പശുവിനെ പിക്കപ്പ് വാനില്‍ കടത്തുന്നതിനിടെ സംഘത്തെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."